Type Here to Get Search Results !

Bottom Ad

കാസര്‍കോട് ശസ്ത്രക്രിയയ്ക്കിടെ വിദ്യാർഥിയുടെ മരണം; മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്


കാസർകോട്: ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ ഒൻപത് വയസുകാരനായ വിദ്യാർഥി മരിച്ച സംഭവത്തിൽ പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ട് പുറത്തുവന്നു. ബേഡകം തലേക്കുന്നിലെ മുഹമ്മദ് ഇയാസ് (9) മരിച്ചത് ശസ്ത്രക്രിയയ്ക്കിടെ ഉണ്ടായ ഹൃദയാഘാതം മൂലമാണെന്നും, ശസ്ത്രക്രിയയിൽ പിഴവോ സാങ്കേതിക വീഴ്ചയോ കണ്ടെത്താനായിട്ടില്ലെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥന് ലഭിച്ച പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

കുട്ടിയുടെ മരണത്തിന് പിന്നാലെ ചികിത്സാ അനാസ്ഥയും ശസ്ത്രക്രിയയിലെ പിഴവുമാണ് മരണകാരണമെന്നാരോപിച്ച് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവൺമെൻ്റ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി പോസ്റ്റുമോർട്ടം നടത്തിയത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad