Type Here to Get Search Results !

Bottom Ad

ശസ്ത്രക്രിയയ്ക്കിടെ ഒമ്പതുകാരന്റെ മരണം: ഉന്നതതല അന്വേഷണം വേണമെന്ന് യൂത്ത് ലീഗ്



ഉദുമ: കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ശാസ്ത്രക്രയയ്കിടയില്‍ ബേഡകം തലേകുന്നിലെ അഷ്റഫ് സഖഫിയുടെ ഒമ്പതു വയസുകാരനായ മകന്‍ മുഹമ്മദ് ഇയാസ് മരണപ്പെടാനുണ്ടായ സംഭവത്തെ കുറിച്ച് ഉന്നതതല അന്വേഷണം കുറ്റകര്‍ക്കെതിരെ നടപടി സ്വീകര്‍ക്കണമെന്ന് മുസ്്‌ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മകന്‍ നഷ്ടപെട്ട വേദനയില്‍ കഴിയുന്ന കുടുംബത്തിന് നീതി ലഭിക്കണമെന്നും അര്‍ഹമായ നഷ്ടപരിഹാരവും സാമ്പത്തിക സഹായവും നല്‍കണമെന്നും പ്രസിഡന്റ് റൗഫ് ബാവിക്കര, ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍ ആവശ്യപ്പെട്ടു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad