കാസര്‍കോട്: മുസ്ലിം ലീഗിന്റെ സമുന്നതനായ നേതാവും യു.ഡി.എഫ് ജില്ലാ ചെയര്‍മാനും മുന്‍ മന്ത്രിയുമായിരുന്ന ചെര്‍ക്കളം അബ്ദുള്ളയുടെ എട്ടാം ചരമവാര്‍ഷിക ദിനമായ ജൂലൈ 27ന് രാവിലെ 10.30മണിക്ക് മുസ്്‌ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി അനുസ്മരണ പരിപാടി സംഘടിപ്പിക്കും. കാസര്‍കോട്മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിപാടി കേരള ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉല്‍ഘാടനം ചെയ്യും
മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങള്‍, നിയോജക മണ്ഡലം, മുനിസിപ്പല്‍ പഞ്ചായത്ത് ഭാരവാഹികള്‍, ദേശീയ-സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍, പോഷക സംഘടന ജില്ലാ നിയോജക മണ്ഡലം, മുനിസിപ്പല്‍ - പഞ്ചായത്ത് ഭാരവാഹികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ എന്നിവരും മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെ പ്രധാന പ്രവര്‍ത്തകരും പരിപാടിയില്‍ സംബന്ധിക്കണമെന്ന് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി എം.എല്‍ എയും ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാനും അറിയിച്ചു.

Post a Comment
0 Comments