Type Here to Get Search Results !

Bottom Ad

കേരളം ആസ്ഥാനമായ മറ്റൊരു ബാങ്കുകൂടി ഓര്‍മയായേക്കും


കൊച്ചി: എസ്ബിടിക്ക് പിന്നാലെ കേരളം ആസ്ഥാനമായ മറ്റൊരു ബാങ്ക് കൂടി ഓര്‍മയായേക്കും. തൃശൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സിഎസ്ബി ബാങ്കാണ് ഓര്‍മയിലേക്ക് മറയാന്‍ ഒരുങ്ങുന്നത്. സിഎസ്ബി ബാങ്കിന്റെ പ്രമോട്ടര്‍മാരായ ഫെയര്‍ഫാക്‌സ് ഐഡിബിഐ ബാങ്കിന്റെ ഓഹരി വാങ്ങുന്നതോടെയാണ് സിഎസ്ബിയും ഓര്‍മയാവുക.

ഐഡിബിഐ ബാങ്കിന്റെ ഓഹരികള്‍ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക് അസറ്റ് മാനേജ്‌മെന്റും പ്രേം വാസ്തയുടെ ഫെയര്‍ഫാക്‌സും തമ്മില്‍ ചര്‍ച്ച തുടങ്ങികഴിഞ്ഞു. ഓഹരിയൊന്നിന് 77 രൂപ നല്‍കി ഐഡിബിഐയെ ഏറ്റെടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഏകദേശം 50,000 കോടിയാണ് ഫെയര്‍ഫാക്‌സ് ഐഡബിഐയില്‍ നിക്ഷേപിക്കുക. ബാങ്കിലെ ഓഹരി ഉടമകളായ കേന്ദ്രസര്‍ക്കാറിനും എല്‍ഐസിക്കും 25,000 കോടി വീതം ലഭിക്കും. കഴിഞ്ഞ ദിവസം 85 രൂപയിലാണ് ഐഡിബിഐ ബാങ്ക് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad