Type Here to Get Search Results !

Bottom Ad

യൂത്ത് ലീഗ് ദിനം; മഞ്ചേശ്വരത്ത് നൂറു യൂണിറ്റ് രക്തദാനവും 100 സ്ഥാപനങ്ങളില്‍ ശുചീകരണവും


ഉപ്പള: മുസ്‌ലിം യൂത്ത് ലീഗ് ദിനാചരണത്തിന്റെ ഭാഗമായി മഞ്ചേശ്വരം നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി 100 യൂണിറ്റ് രക്തദാനവും 100 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും. കാസര്‍കോട് ബ്ലഡ് ബാങ്കിലേക്ക് 100 യൂണിറ്റ് രക്തം ദാനം ചെയ്യുന്നതിനും മണ്ഡലത്തിലെ 100 അങ്കന്‍വാടികളും മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളും ശുചീകരിക്കുന്നതിനുമാണ് മണ്ഡലം നേതൃസമിതി യോഗം തീരുമാനിച്ചത്. സേവന മനോഭാവം സമൂഹത്തില്‍ കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. മണ്ഡലത്തിലെ എല്ലാ പഞ്ചായത്ത്, ശാഖാ കമ്മിറ്റികളുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കും. മുസ്‌ലിം യൂത്ത് ലീഗ് ദിനത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ ഒരേസമയം ശുചീകരണ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും. പ്രസിഡന്റ് ആസിഫ് കന്തലിന്റെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍ ഉദ്ഘാടനം ചെയ്തു. മുക്താര്‍ മഞ്ചേശ്വരം, റഹ്മാന്‍ ഗോള്‍ഡന്‍, ഇര്‍ഷാദ് മൊഗ്രാല്‍, ജനറല്‍ സെക്രട്ടറി മജീദ് പച്ചമ്പള, ഫാറൂഖ് ചെക്ക് പോസ്റ്റ് പ്രസംഗിച്ചു.







Tags

Post a Comment

0 Comments

Top Post Ad

Below Post Ad