ദമ്മാം: സൗദിയില്‍ വേനല്‍ ചൂടിനൊപ്പം പൊടിക്കാറ്റിനും സാധ്യതയെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം. കിഴക്കന്‍ സൗദിയിലും റിയാദുള്‍പ്പെടുന്ന മധ്യ പ്രവിശ്യയിലും വരും ദിവസങ്ങളില്‍ ഉഷ്ണകാറ്റെത്തും. എന്നാല്‍ ജിസാന്‍, അസീര്‍ മേഖലകളില്‍ ആലിപ്പഴ വര്‍ഷത്തോട് കൂടിയ മഴ തുടരുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
വേനല്‍ ചൂട് അതിന്‍റെ പാരമ്യത്തിലെത്തിയതോടെയാണ് ഉഷ്ണ കാറ്റ് അനുഭവപ്പെട്ട് തുടങ്ങിയത്. കിഴക്കന്‍ സൗദിയിലും, തലസ്ഥാന നഗരമായ റിയാദുള്‍പ്പെടുന്ന മധ്യ പ്രവിശ്യയിലും, തബൂക്കിന്‍റെ തീരപ്രദേശങ്ങളിലുമാണ് പ്രധാനമായും പൊടിയോട് കൂടിയ കാറ്റ് അനുഭവപ്പെടുക. ഇതിനിടെ പകല്‍ താപനില 46 മുതല്‍ 48 ഡിഗ്രിവരെയായി തുടരുകയാണ്. ഒരാഴ്ച കൂടി കടുത്ത ചൂട് തുടരും. കിഴക്കന്‍ പ്രവിശ്യയുടെ തീര പ്രദേശങ്ങളില്‍ അന്തരീക്ഷ ഈര്‍പ്പം അനുഭവപ്പെട്ട് തുടങ്ങി. ആഗസ്റ്റ് ആദ്യവാരത്തോടെ ഇത് ശക്തമാകും.

Post a Comment
0 Comments