സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട് കൊയിലാണ്ടി നടേരി സ്വദേശി ബിജുവാണ് മരിച്ചത്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരിക്കെയാണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്.
കഴിഞ്ഞ ബുധനാഴ്ച മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് ബിജുവിന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. രോഗബാധയുടെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല.
ജലാശയങ്ങളിൽ കുളിച്ചിരുന്ന പശ്ചാത്തലമില്ലാത്തതിനാൽ കിണർവെള്ളത്തിലൂടെയാകാം രോഗബാധ ഉണ്ടായതെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. ഇതിന്റെ ഭാഗമായി കിണർവെള്ളത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. പ്രദേശത്ത് ക്ലോറിനേഷൻ ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ ആരോഗ്യവകുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്. കൊല്ലം ടൗണിൽ ഓട്ടോറിക്ഷ തൊഴിലാളിയായിരുന്നു ബിജു.

Post a Comment
0 Comments