കാസര്‍കോട്: കേരള രാഷ്ട്രീ യത്തിലെ മാന്യ തയുടെയും സൗ മ്യമായ പെരുമാറ്റ ത്തിന്റെയും പര്യായ മായിരുന്നു ചെര്‍ക്കളം അബ്ദുല്ലയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരുടെയും ആദരവും സ്‌നേഹവും നേടിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു വെന്നും അദ്ദേഹം പറഞ്ഞു. മുസ് ലിം ലീഗ് ജില്ലാ കമ്മിറ്റി കാസര്‍ കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടി പ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി യായിരുന്ന കാലത്ത് ചെര്‍ക്കളം അബ്ദുല്ല നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളും ഭരണപരമായ തീരുമാനങ്ങളും ചരിത്ര പരമായിരുന്നുവെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. കുടുംബശ്രീ ഉള്‍പ്പെടെയുള്ള ജനക്ഷേമ പദ്ധതികളുടെ രൂപീകരണത്തിലും വളര്‍ച്ചയിലും അദ്ദേഹം നല്‍കിയ നേതൃത്വം സംസ്ഥാനത്തിന് വലിയ സംഭാവനയായിരുന്നു. കാസര്‍കോട് ജില്ലയുടെ സമഗ്ര വികസനത്തിനായി ജീവിതം സമര്‍പ്പിച്ച ജനനേതാവായിരുന്നു ചെര്‍ക്കളം അബ്ദുല്ല. മഞ്ചേശ്വരം മണ്ഡലത്തിന്റെ ജനകീയ പ്രശ്‌നങ്ങള്‍ നിയമസഭയില്‍ ശക്തമായി അവതരിപ്പിച്ച അദ്ദേഹം കാസര്‍ കോടിന്റെ യാത്രാപ്രശ്‌നങ്ങള്‍ക്കും വികസന മുരടിപ്പുകള്‍ക്കുമെതിരെ നിരന്തരം ഇടപെട്ടിരുന്നു.
അദ്ദേഹത്തിന് എപ്പോഴും ഒരു രാഷ്ട്രീയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് ഐക്യ ജനാധിപത്യ മുന്നണിയുടെ രാഷ്ട്രീയമാണ്. ആ രാഷ്ട്രീയത്തില്‍ ഒരിക്കലും വെള്ളം ചേര്‍ക്കാതെ യുഡിഎഫിനെ ഐക്യത്തോടെ നയിച്ച നേതാവായിരുന്നു ചെര്‍ക്കളം. ജില്ലയില്‍ മുസ്‌ലിം ലീഗിന്റെ ഏറ്റവും നല്ല ശബ്ദമായിരുന്നു അദ്ദേഹം. അതുകൊണ്ടാണ് വളരെ നഷ്ടബോധത്തോടെ നമ്മള്‍ അദ്ദേഹത്തെ ഓര്‍ത്തു കൊണ്ടിരിക്കുന്നത്. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ചെര്‍ക്കളം അബ്ദുല്ലയെ പ്പോലുള്ള മൂല്യാധിഷ്ഠിത നേതാവിന്റെ അഭാവം കേരള രാഷ്ട്രീയത്തിന് തീരാനഷ്ടമാണെന്നും അദ്ദേഹത്തിന്റെ ജീവിതവും പൊതുപ്രവര്‍ത്തനവും വരും തലമുറയിലെ പൊതുപ്രവര്‍ത്തകര്‍ക്ക് എന്നും മാതൃകയായിരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി എം.എല്‍. എ. അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈ പ്രാര്‍ഥന നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ എന്‍എ നെല്ലിക്കുന്ന് അനുസ്മരണ പ്രഭാഷണം നടത്തി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി., സി.ടി അഹമ്മദലി ,എ.കെ.എം അഷ്‌റഫ് എം.എല്‍.എ, ബഷീര്‍ വെള്ളിക്കോത്ത്, പി.എം. മുനീര്‍ ഹാജി, പി.കെ ഫൈസല്‍, കെ.ഇ.എ ബക്കര്‍, എ.എം കടവത്ത്, അഡ്വ. എന്‍.എ ഖാലിദ്, ടി.എ മൂസ, അബ്ദുല്‍ റഹ്മാന്‍ വണ്‍ഫോര്‍, എ.ജി .സി ബഷീര്‍, എം. അബ്ബാസ്, എ.ബി ശാഫി, അസീസ് മരിക്കെ, മാഹിന്‍ കേളോട്ട്, കല്ലട്ര അബ്ദുല്‍ ഖാദര്‍, പി.കെ.സി റൗഫ് ഹാജി, എ.കെ ആരിഫ്, ടിഎം ഇഖ്ബാല്‍, ബദ്‌റുദ്ദീന്‍ കെ.കെ, സത്താര്‍ വടക്കുമ്പാട്, അഷറഫ് എടനീര്‍, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, അനസ് എതിര്‍ത്തോട്, ഇര്‍ഷാദ് മൊഗ്രാല്‍ , സയ്യിദ് സൈഫുദ്ദീന്‍ തങ്ങള്‍ , അന്‍സാഫ് കുന്നില്‍, കെ.പി മുഹമ്മദ് അഷറഫ്, ഷരീഫ് കൊടവഞ്ചി, ബീഫാത്തിമ്മ ഇബ്രാഹിം, എ അഹമ്മദ് ഹാജി, മുത്തലിബ് പാറക്കെട്ട്, മുംതാസ് സമീറ, ഷാഹിന സലിം, രാജു കൃഷ്ണന്‍, കാപ്പില്‍ മുഹമ്മദ് പാഷ , എ .പി ഉമ്മര്‍, ഖാദര്‍ ഹാജി ചെങ്കള, സി മുഹമ്മദ് കുഞ്ഞി, സി.എ. അബ്ദുല്ല കുഞ്ഞി ഹാജി, ഇ. അബൂബക്കര്‍ ഹാജി, ഇബ്രാഹിം പാലാട്ട, അഡ്വ. എം.ടി.പി കരീം, അഡ്വ ഫൈസല്‍, നാസര്‍ ചെര്‍ക്കളം, കബീര്‍ ചെര്‍ക്കളം, ജാസ്മീന്‍ പ്രസംഗിച്ചു.

Post a Comment
0 Comments