Type Here to Get Search Results !

Bottom Ad

കറന്തക്കാട് ദേശീയ പാതയില്‍ കൂട്ട വാഹനാപകടം: മൂന്നു കാറുകള്‍ തകര്‍ന്നു; ആറുപേര്‍ക്ക് പരിക്ക്


കാസര്‍കോട്: കറന്തക്കാട് ദേശീയ പാതയില്‍ കൂട്ട വാഹനാപകടം. മൂന്നു കാറുകള്‍ തകര്‍ന്നു. ആറു പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ 12 മണിയോടെ മധൂര്‍ റോഡ് ജംഗ്ഷനിലാണ് അപകടം. മധൂര്‍ റോഡില്‍ നിന്നു കയറി വന്ന കാര്‍ പുതിയ ബസ് സ്റ്റാന്റ് ഭാഗത്തു നിന്ന് കുമ്പള ഭാഗത്തേക്ക് പോകുന്ന കാഞ്ഞങ്ങാട്, കല്ലൂരാവി സ്വദേശികള്‍ സഞ്ചരിച്ച കാറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം തെറ്റിയ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറില്‍ ഇടിക്കുകയായിരുന്നു. ഇന്നോവ തലകീഴായി മറിഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad