Type Here to Get Search Results !

Bottom Ad

ദിവ്യ എസ് അയ്യരെ മാറ്റിയത് വിവാദമാക്കാനില്ല; കെ.കെ രാഗേഷിനെ തള്ളി കെ.കെ ശൈലജ


വിഴിഞ്ഞം തുറമുഖ എംഡിയായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥ ദിവ്യ എസ് അയ്യരെ മാറ്റിയ സംഭവം വിവാദ വിഷയമാക്കേണ്ട കാര്യമില്ലെന്ന് സിപിഎം നേതാവ് കെ.കെ. ശൈലജ. സര്‍ക്കാര്‍ വരുമ്പോ അങ്ങോട്ടും ഇങ്ങോട്ടും മാറുമെന്നും ശൈലജ പറഞ്ഞു. ദിവ്യയെ സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ നേരത്തെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് വിമര്‍ശനമുന്നയിച്ചിരുന്നു. ഡീലിന്റെ ഭാഗമായിട്ടാണ് ദിവ്യയെ മാറ്റിയെതെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. പിന്നാലെ മറുപടിയുമായി വി.ഡി. സതീശനും രംഗത്തെത്തി. ദിവ്യയെ മാറ്റിയത് സ്വാഭാവിക നടപടിയാണെന്നും വിഴിഞ്ഞത്തിന്റെ കാര്യത്തില്‍ രാഗേഷിന് എന്താണ് പ്രത്യേക താല്‍പര്യമെന്നും തന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുതെന്നുമായിരുന്നു സതീശന്റെ പ്രതികരണം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad