Type Here to Get Search Results !

Bottom Ad

അച്ചടക്കമുള്ള തലമുറ സമൂഹത്തെ നന്മയിലേക്ക് നയിക്കും: കല്ലട്ര മാഹിന്‍ എം.എല്‍.എ


ചെര്‍ക്കള: പഠനവും പഠനമുറിയും കര്‍ക്കശമായ രീതിയില്‍ സംവിധാനിച്ച് അച്ചടക്കത്തോടുകൂടി മുന്നോട്ടുപോയാല്‍ വിദ്യാഭ്യാസ കരിക്കുലം എന്ന പോലെ സമൂഹത്തിനു കൂടി മാതൃകാപരമായ സന്ദേശം നല്‍കുന്നതാവുമെന്ന് കാസര്‍കോട് എം.എല്‍.എ കല്ലട്ര മാഹിന്‍ ഹാജി കല്ലട്ര. ചെര്‍ക്കള ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മണ്ഡലംതല പ്ലസ് വണ്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.ടി.എ പ്രസിഡന്റ് മുനീര്‍ പി. ചെര്‍ക്കള അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് രഘുനാഥന്‍ സ്വാഗതം പറഞ്ഞു. 

കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ അബ്ദുള്ള കുഞ്ഞി ചെര്‍ക്കള, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വസന്തന്‍ അജക്കോട്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.ബി ഷഫീഖ്, പഞ്ചായത്തംഗം ഹാരിസ് തായല്‍, സ്‌കൂള്‍ എച്ച്.എം.സി.വി സുബൈദ, മദര്‍ പിടിഎ പ്രസിഡന്റ് സമീറ അബ്ബാസ്, എസ്എംസി വൈസ് ചെയര്‍മാന്‍ കബീര്‍ ചെര്‍ക്കളം, ശരീഫ് തങ്കയം, സമീര്‍ തെക്കില്‍, പി.വി രാജേഷ്, അബ്ബാസ് ബംമ്പ്രാണി, ഉമ്മാലി ഷാഫി, ഷാക്കിറ അഷ്‌റഫ്, ജുനൈദ് ഹാരിസ്, സി.കെ മുഹമ്മദ്, വിനോദ് കുമാര്‍, അനീസ് സംസാരിച്ചു.










Tags

Post a Comment

0 Comments

Top Post Ad

Below Post Ad