Type Here to Get Search Results !

Bottom Ad

മദ്യപിച്ച് അമിതവേഗത്തിൽ കാറുമായി പാഞ്ഞു, ഇൻഫ്ലുവൻസർ 'ഹെലൻ ഓഫ് സ്പാർട്ടയെ പിന്തുടർന്ന് പിടികൂടി പൊലീസ്


കാസർകോട്: ദേശീയപാതയിലുടെ മദ്യപിച്ച് അമിതവേഗത്തിൽ വാഹനം ഓടിച്ച സംഭവത്തിൽ യൂട്യൂബറായ 'ഹെലൻ ഓഫ് സ്പാർട്ട' (എസ്.ആർ. ധന്യ) യെ പൊലീസ് പിഴ ഈടാക്കി വിട്ടയച്ചു. അണങ്കൂരിൽ വെച്ച് പൊലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയ കാറിനെ പിന്തുടർന്നാണ് പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. നാഷണൽ ഹൈവേ 66-ൽ റോഡിന് നടുവിലായി വാഹനം നിർത്തിയിട്ട നിലയിലായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട പൊലീസ് പരിശോധനയ്ക്കായി അടുത്തേക്ക് എത്തിയതോടെയാണ് ധന്യ കാർ പെട്ടെന്ന് മുന്നോട്ട് എടുത്ത് അമിതവേഗതയിൽ ഓടിച്ചുപോയതെന്ന് എഫ്.ഐ.ആറിൽ പറയുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad