Type Here to Get Search Results !

Bottom Ad

വീട്ടുകാര്‍ ഉറങ്ങിക്കിടക്കുന്നതിനിടെ ഫ്രിഡ്ജിന് തീപിടിച്ചു


കാഞ്ഞങ്ങാട്: വീട്ടുകാര്‍ ഉറങ്ങിക്കിടക്കുന്നതിനിടെ ഫ്രിഡ്ജിന് തീപിടിച്ചു. ശബ്ദംകേട്ട് ഞെട്ടിയുണര്‍ന്നതിനാല്‍ വന്‍ ദുരന്തത്തില്‍ നിന്ന് കുടുംബം രക്ഷപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ 3.45 മണിയോടെ മേനിക്കോട് രവീന്ദ്രന്റെ വീട്ടിലാണ് സംഭവം. അടുക്കള ഭാഗത്തു നിന്ന് പൊട്ടിത്തെറി ശബ്ദംകേട്ട് നോക്കിയപ്പോഴാണ് ഫ്രിഡ്ജ് കത്തുന്ന നിലയില്‍ കണ്ടത്. ഉടന്‍ ഗ്യാസ് സിലിണ്ടര്‍ അടക്കമുള്ളവ അടുക്കള ഭാഗത്തു നിന്ന് എടുത്തുമാറ്റി. തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ അഗ്‌നിശമന സേനയെ വിവരമറിയിച്ചു.

ഫിഡ്ജ് പൂര്‍ണമായും കത്തി നശിക്കുമ്പോഴേക്കും സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ സേഫ്റ്റി ഓഫീ സര്‍ ഗണേശന്റെ നേതൃത്വത്തില്‍ ഉടന്‍ തീയണച്ചതിനാല്‍ വന്‍ ദുരന്തമൊഴിവായി. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് സംശയിക്കുന്നതായി അധികൃതര്‍ പറഞ്ഞു. സീനിയര്‍ ഫയര്‍ ആന്റ് സേഫ്റ്റി ഓഫീസര്‍മാരായ മുകേഷ്, ഷിജു, അനിലേഷ്, സെജിത്ത്, ഹോംഗാര്‍ഡ് ശ്രീജേഷ്, ഫയര്‍മാന്‍ ഡ്രൈവര്‍ പ്രേംകുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad