'ടീമാകാം പുതുയുഗ സ്വപ്നങ്ങൾക്കായി' എന്ന സന്ദേശവുമായി സംസ്ഥാന സർക്കാരും പൊതു വിദ്യാഭ്യാസ വകുപ്പും സംസ്ഥാനത്ത് ആദ്യമായി നടത്തുന്ന ഹയർ സെക്കൻഡറി പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം, ഹൊസ്‌ദുർഗ ഗവ: ഹയർസെക്കൻഡറി സ്കൂളിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി നിര്‍വ്വഹിച്ചു. ആദർശ ശുദ്ധിയുള്ള, അർപ്പണബോധമുള്ള, സാശ്രയ ശീലം തങ്ങളിലും പൊതുജനങ്ങളിലും വളർത്തിയെടുക്കാൻ കഴിയുന്ന നമ്മുടെ രാജ്യത്തിന്റെ യശസ്സ് ഉയർത്തിപ്പിടിക്കാൻ സാധിക്കുന്ന പുതുതലമുറയെ വളർത്തിയെടുക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യം എന്ന് എം.പി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം അധ്യക്ഷത വഹിച്ചു. കണ്ണൂർ ആർ.ഡി.ഡി എം.കെ വിനോദ് കുമാർ പ്രവേശനോത്സവ സന്ദേശം നൽകി.വാർഡ് കൗൺസിലർ പി.വി ചന്ദ്രൻ, എസ്.എം.സി ചെയർമാൻ സി.കെ അഷറഫ്, വികസന സമിതി ചെയർമാൻ എം.കെ റഷീദ്, മദർ പി.ടി.എ പ്രസിഡണ്ട് ഫാത്തിമത്ത് നൗഷിബ, ഹെഡ്മാസ്റ്റർ ഇൻ ചാർജ് പി. സംഗീത, ഹയർസെക്കൻഡറി വിഭാഗം സീനിയർ അസിസ്റ്റന്റ് കെ.വി സ ജിത, ഹൈസ്കൂൾ വിഭാഗം സീനിയർ അസിസ്റ്റന്റ് രാജേഷ് ഓൾനടിയൻ, ഹയർസെക്കൻഡറി വിഭാഗം സ്റ്റാഫ് സെക്രട്ടറി എൻ. സദാശിവൻ, ഹൈസ്കൂൾ വിഭാഗം സ്റ്റാഫ് സെക്രട്ടറി സി.കെ രമിയ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എം. ഇഖ്ബാൽ, പ്രോഗ്രാം കമ്മിറ്റി കൺവീനർ എ. സതീശൻ സംസാരിച്ചു. സ്കൂൾ പിടിഎ പ്രസിഡണ്ട് പി ഗംഗാധരൻ സ്വാഗതവും സ്കൂൾ പ്രിൻസിപ്പാൾ ഡോ.എ.വി സുരേഷ് ബാബു നന്ദിയും പറഞ്ഞു.
തുടർന്ന് പുതുതായി പ്രവേശനം നേടിയ പ്ലസ് വൺ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കുള്ള "മക്കളെ അറിയാൻ" ബോധവൽക്കരണ ക്ലാസ് , "വിദ്യാർത്ഥികളുടെ കരിയർ വികസനത്തിൽ രക്ഷിതാക്കളുടെ പങ്ക്" എന്ന വിഷയത്തിലുള്ള ക്ലാസ് എന്നിവ നടന്നു. സ്‌കൂളിലെ സൗഹൃദ , കരിയർ ഗൈഡൻസ് വിഭാഗങ്ങൾ ക്ലാസുകൾക്ക് നേതൃത്വം നൽകി. തുടർന്ന് ഹയർ സെക്കണ്ടറി മേഖലയിലെ വിവിധ വിഭാഗങ്ങൾ, പഠന മേഖലകൾ എന്നിവ പരിചയപ്പെടുത്താനുളള ഓറിയൻ്റേഷൻ പരിപാടിയും സംഘടിപ്പിച്ചു.
.jpeg)
Post a Comment
0 Comments