Type Here to Get Search Results !

Bottom Ad

സ്‌കൂട്ടറില്‍ നിന്നു തെറിച്ചുവീണ് സ്‌കൂള്‍ പാചക തൊഴിലാളി മരിച്ചു


കാസര്‍കോട്: സ്‌കൂട്ടറില്‍ നിന്നു തെറിച്ചു വീണു സ്‌കൂള്‍ പാചക തൊഴിലാളി മരിച്ചു. പെരുമ്പള കണിയാലത്തെ എം. നാരായണി (61) മരിച്ചത്. ബുധനാഴ്ച രാവിലെ ഏഴോടെ പെരുമ്പള പാലത്തിനടുത്താണ് അപകടമുണ്ടായത്. ബെദിര പിടിഎംഎയുപി എസിലെ പാചക തൊഴിലാളിയായ നാരായണി വീട്ടില്‍ നിന്നു സ്‌കൂട്ടറിന്റെ പിറകിലിരുന്ന യാത്ര ചെയ്യുന്നതിനിടെ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും രക്ഷിക്കാനായില്ല. സംസ്‌ക്കാരം ഇന്നു ഉച്ചയക്ക് വീട്ടുവളപ്പില്‍ നടക്കും. പരേതനായ കുഞ്ഞമ്പുനായരുടെയും എം. ചോയിച്ചി അമ്മയുടെയും മകനാണ്. ഭര്‍ത്താവ്: പരേതനായ രാജേന്ദ്രന്‍. മക്കള്‍:എം.സ്വപ്ന. എം.സൗമ്യ (കൊച്ചി) മരുമകന്‍. വി. ശ്രീരാഗ് (ബെംഗളൂരു). സഹോദരങ്ങള്‍. എം.പുരുഷോത്തമന്‍, എം.യശോദ, ലക്ഷ്മിക്കുട്ടി (നഴ്‌സ് എച്ച്എന്‍സി ഹോസ്പിറ്റല്‍ ദേളി) കമിനി (മാവേലി സ്റ്റോര്‍, കോളിയടുക്കം) പരേതനായ എം.ലീല.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad