Type Here to Get Search Results !

Bottom Ad

കള്ളാര്‍ ടൗണിലെ ഫര്‍ണിച്ചര്‍ കടക്ക് തീയിട്ടു; രണ്ടുപേര്‍ക്കെതിരെ കേസ്


കാഞ്ഞങ്ങാട് (www.evisionnews.in): കള്ളാര്‍ ടൗണിലെ ഫര്‍ണിച്ചര്‍ കടക്ക് തീയിട്ടു. സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ രാജപുരം പൊലീസ് കേസെടുത്തു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. കള്ളാര്‍ ഒക്ലാവ് സ്വദേശി പി.എച്ച് സിദ്ദീഖ് കുഞ്ഞഹമ്മദ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ്. സിദ്ദീഖിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള ഫര്‍ണിച്ചര്‍ ഷോപ്പിനാണ് തീയിട്ടത്. പത്ത് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി പരാതിയിലുണ്ട്. ഒന്നാംമൈല്‍ സ്വദേശി അബൂ എന്ന അബൂബക്കര്‍, മുഹമ്മദ്, ഷാലോം എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. അബൂബക്കറിന് കടയുടമയോടുള്ള മുന്‍വൈരാഗ്യമാണ് അക്രമത്തിന് കാരണം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad