Type Here to Get Search Results !

Bottom Ad

ചെറുവത്തൂരില്‍ മണ്ണിടിഞ്ഞ് വീണു; മൂന്ന് തൊഴിലാളികള്‍ക്ക് പരിക്ക്


ചെറുവത്തൂര്‍: കയ്യൂര്‍ റോഡില്‍ പാര്‍ശ്വഭിത്തി നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് മൂന്നു തൊഴിലാളികള്‍ മണ്ണിനടിയില്‍പ്പെട്ടു. ചെറുവത്തൂരിന് സമീപം കൊത്തങ്കരയില്‍ വീടിന്റെ ചുറ്റുമതില്‍ നിര്‍മാണത്തിനിടെയാണ് മണ്ണിടിഞ്ഞു വീണത്. മണ്ണിനടയില്‍പ്പെട്ട തൊഴിലാളികളെ തൃക്കരിപ്പൂരില്‍ നിന്നും അഗ്‌നിരക്ഷാ സേനയും ചന്തേര പൊലീസുമെത്തിയാണ് രക്ഷിച്ചത്. തൊഴിലാളികളുടെ കാലുകള്‍ മാത്രം മണ്ണിനടിയില്‍ കുടുങ്ങിയതിനാല്‍ ജീവാപായം ഒഴിവായി. അപകടത്തില്‍ കരിവെള്ളൂര്‍ ഓണക്കുന്നിലെ അശോകന്‍, വിജേഷ്, അശോകന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

റോഡിന് സമീപം നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്ന തൊഴിലാളികളുടെ മുകളിലേക്കാണ് മണ്ണ് ഇടിഞ്ഞുവീണത്. ഇതോടെ മൂന്നു പേരും മണ്ണിനടിയില്‍ അകപ്പെടുകയായിരുന്നു. കനത്ത മഴയെ തുടര്‍ന്നാണ് റോഡിനോട് ചേര്‍ന്ന ഭാഗത്തെ മണ്ണ് ഇടിഞ്ഞുവീണത്. സംഭവമറിഞ്ഞ് പ്രദേശവാസികള്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പിന്നാലെ അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാദൗത്യം ഏറ്റെടുത്തു. സ്ഥലത്ത് മണ്ണിടിച്ചില്‍ ഭീഷണിയുണ്ടെന്ന് നാട്ടുകാര്‍ അധികൃതരെ വിവരമറിയിച്ചിരുന്നെങ്കിലും ഗൗനിച്ചിരുന്നില്ലെന്നാണ് ആക്ഷേപം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad