പെര്‍ള: കാര്‍ നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞ് കുട്ടിയടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു. വിട്ള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സുരിക്കുമര്‍ പെട്രോള്‍ പമ്പിന് സമീപത്ത് റോഡരികിലെ ഓടയിലേക്കാണ് കാര്‍ മറിഞ്ഞത്. കാറിലുണ്ടായിരുന്ന ഒരു കുട്ടിയടക്കം മൂന്നുപേരെ വിട്ള പൊലീസ് സബ് ഇന്‍സ്പെക്ടര്‍ രാമകൃഷ്ണനും സംഘവും രക്ഷപ്പെടുത്തി. അപകടത്തെത്തുടര്‍ന്ന് കുട്ടിയും സ്ത്രീയും ഡ്രൈവറും വാഹനത്തിനുള്ളില്‍ കുടുങ്ങിപ്പോയിരുന്നു. സംഭവം ശ്രദ്ധയില്‍പെട്ട സബ് ഇന്‍സ്പെക്ടര്‍ രാമകൃഷ്ണനും സംഘവും ഉടന്‍ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. മൂന്നുപേരെയും കാറില്‍ നിന്ന് സുരക്ഷിതമായി പുറത്തെടുത്തു.
കാര്‍ ഓടയിലേക്ക് മറിഞ്ഞ് കുട്ടിയടക്കം 3 പേര്‍ക്ക് പരിക്ക്; രക്ഷകരായത് പൊലീസ്
12:41:00
0
പെര്‍ള: കാര്‍ നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞ് കുട്ടിയടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു. വിട്ള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സുരിക്കുമര്‍ പെട്രോള്‍ പമ്പിന് സമീപത്ത് റോഡരികിലെ ഓടയിലേക്കാണ് കാര്‍ മറിഞ്ഞത്. കാറിലുണ്ടായിരുന്ന ഒരു കുട്ടിയടക്കം മൂന്നുപേരെ വിട്ള പൊലീസ് സബ് ഇന്‍സ്പെക്ടര്‍ രാമകൃഷ്ണനും സംഘവും രക്ഷപ്പെടുത്തി. അപകടത്തെത്തുടര്‍ന്ന് കുട്ടിയും സ്ത്രീയും ഡ്രൈവറും വാഹനത്തിനുള്ളില്‍ കുടുങ്ങിപ്പോയിരുന്നു. സംഭവം ശ്രദ്ധയില്‍പെട്ട സബ് ഇന്‍സ്പെക്ടര്‍ രാമകൃഷ്ണനും സംഘവും ഉടന്‍ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. മൂന്നുപേരെയും കാറില്‍ നിന്ന് സുരക്ഷിതമായി പുറത്തെടുത്തു.
Tags

Post a Comment
0 Comments