Type Here to Get Search Results !

Bottom Ad

നെന്മാറ ഇരട്ടകൊലപാതക കേസ്: ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച് കോടതി


പാലക്കാട് നെന്മാറ പോത്തുണ്ടിയിലെ ഇരട്ടകൊലപാതകക്കേസിൽ പ്രതി ചെന്താമരയ്ക്ക് കോടതി വധശിക്ഷ വിധിച്ചു. 20 ലക്ഷം പിഴയും അടയ്ക്കണം. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ ഇരുഭാ​ഗങ്ങളുടേയും വിശദമായ വാദങ്ങൾ കേട്ട ശേഷമാണ് കോടതി ശിക്ഷ പുറപ്പെടുവിച്ചത്.

നേരത്തെ, ഇനിയും പുറത്തിറങ്ങിയാൽ‌ മറ്റുള്ളവരേയും കൊല്ലുമെന്നും താൻ ​ഗാന്ധിജിയൊന്നുമല്ലെന്നും ചെന്താമര പറഞ്ഞിരുന്നു. പിന്നീട് കോടതി നിർദേശ പ്രകാരം കൗൺസലിം​ഗ് നൽകിയപ്പോൾ ചെന്താമര വ്യത്യസ്ഥമായാണ് സംസാരിച്ചതെന്നും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.

2025 ജനുവരി 27-നാണ് അയൽവാസികളായ സുധാകരൻ (55), അമ്മ ലക്ഷ്മി (75) എന്നിവരെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. മുൻവൈരാഗ്യമാണ് ഈ കൊലപാതകത്തിന് പിന്നിലെ പ്രധാന കാരണം. സുധാകരന്റെ ഭാര്യ സജിതയെ 2019-ൽ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു ചെന്താമര.

സജിത കാരണം തന്റെ കുടുംബം തകർന്നു എന്നാരോപിച്ചാണ് ജാമ്യത്തിലിറങ്ങിയ ശേഷം സുധാകരനെയും അമ്മയെയും ഇയാൾ ആക്രമിച്ചത്. സജിതയുടെ കൊലപാതകത്തിൽ കോടതി നേരത്തെ ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad