Type Here to Get Search Results !

Bottom Ad

നിര്‍ത്താതെ പോയ ബൈക്കിനെ പിന്തുടര്‍ന്ന പൊലീസുകാര്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ചു


മേല്‍പ്പറമ്പ്: നിര്‍ത്താതെ പോയ ബൈക്കിനെ പിന്തുടര്‍ന്നു പോയ പൊലീസുകാര്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ചതായി പരാതി. ഉദുമ കമ്മ്യൂണിറ്റി ഹാളിന് സമീപം പച്ചക്കറി കട നടത്തുന്ന ചട്ടഞ്ചാല്‍ മണ്ഡലിപ്പാറയിലെ അബ്ദുല്ലയുടെയും പി. കദീജയുടെയും മകന്‍ മുഹമ്മദ് അജ്‌നാസിനെയാണ് മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ ക്രൂരമായി മര്‍ദിച്ചത്. പരിക്കേറ്റ വിദ്യാര്‍ഥിയെ ചെങ്കള ഇ.കെ നായനാര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച വൈകുന്നേരം ഉദുമയിലെ മെഡിക്കലില്‍ നിന്ന് മരുന്നു വാങ്ങി വീട്ടിലേക്ക് പോകുന്ന സമയത്ത് പൊലീസ് ജീപ്പ് ബൈക്കിനെ പിന്തുടര്‍ന്നു. നിര്‍ത്താതെ പോയ ബൈക്ക് മണ്ഡലിപ്പാറയില്‍ അപകടത്തില്‍പ്പെട്ടു. പിന്തുടര്‍ന്നെത്തിയ പൊലീസുകാര്‍ സാധനം എടുക്കെടാ എന്ന് ആക്രോശിച്ച് അബ്‌നാസിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇതിനിടയില്‍ പൊലീസുകാര്‍ ബൈക്ക് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. പൊലീസ് മര്‍ദനം കാരണം എറണാകുളത്ത് പഠിക്കുന്ന മകന് ക്ലാസ് നഷ്ടപ്പെടുകയും മാനസികമായ പ്രയാസം ഉണ്ടാവുകയും ചെയ്തതായി മാതാവ് ഖദീജ മേല്‍പ്പറമ്പ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അവശ്യപ്പെട്ടു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad