കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം തടവും 31 വര്‍ഷം കഠിന തടവും 27000രൂപ പിഴയും ശിക്ഷ വിധിച്ച് കാഞ്ഞങ്ങാട് പോക്‌സോ കോടതി. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 13 വയസ് പ്രായമുള്ള പെണ്‍കുട്ടിയുടെ പരാതിയില്‍ രജിസ്ട്രര്‍ ചെയ്ത കേസിലാണ് ശിക്ഷ. മയിലാട്ടിയില്‍ താമസിക്കുന്ന വായാട്ട് പറമ്പ് കരുവഞ്ചാല്‍ തെക്കെയില്‍ ജോഷി ജോസഫിനെ 56യാണ് ശിക്ഷിച്ചത്.
കുട്ടിക്ക് 10വയസ് പ്രായമുള്ളപ്പോഴായിരുന്നു പീഡനം. സ്‌കൂളിലെ ഓണപ്പരീക്ഷ നടന്നിരുന്ന 2022 ആഗസ്ത്് മാസം പകല്‍ സമയത്തായിരുന്നു പീഡനം. പെണ്‍കുട്ടി താമസിച്ചിരുന്ന വീടിന്റെ തൊട്ടടുത്ത മുറിയില്‍ വാടകക്ക് താമസിച്ചിരുന്ന പ്രതി പീഡനം നടത്തുകയായിരുന്നു. ബലംപ്രയോഗിച്ച് കുട്ടിയെ പ്രതി താമസിച്ചു വരുന്ന കോട്ടേഴ്‌സില്‍ വച്ച് ഗൗരവതരമായ ലൈംഗിക അതിക്രമണത്തിന് വിധേയമാക്കിയ കേസിലാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ എട്ടുമാസം അധികം തടവ് അനുഭവിക്കണം.
പോക്‌സോ ആക്ട് പ്രകാരം 25 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും പിഴ അടച്ചില്ലെങ്കില്‍ ആറു മാസം അധിക തടവിനും പട്ടികജാതി പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമ പ്രകാരം ജീവപര്യന്തം തടവിനും ഇന്ത്യന്‍ ശിക്ഷാ നിയമം പ്രകാരം മൂന്നു വര്‍ഷം കഠിനതടവും 1000 രൂപ പിഴയും പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം അധിക തടവും മൂന്നു വര്‍ഷം കഠിനതടവും 1000 രൂപ പിഴയും പിഴ അടച്ചില്ലെങ്കില്‍ 1 വര്‍ഷം അധിക തടവിനും ആണ് ഹോസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോര്‍ട്ട് ജഡ്ജ് പി.എം സുരേഷ് ശിക്ഷ വിധിച്ചത്. ബേക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആദ്യാന്വേഷണം നടത്തിയത് അന്നത്തെ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന കെ.പി. ഷൈന്‍ ആണ്. തുടര്‍ന്നുള്ള അന്വേഷണം നടത്തി പ്രതിയുടെ പേരില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ എസ്.എം.എസ് പൊലീസ് സ്റ്റേഷന്‍ ചുമതലയുണ്ടായിരുന്ന ഡി.വൈ. എസ്.പി ടി. ഉത്തംദാസാണ്. പ്രോസിക്യൂഷന് വേണ്ടി ഹോസ്ദുര്‍ഗ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ എ. ഗംഗാധരന്‍ ഹാജരായി.

Post a Comment
0 Comments