Type Here to Get Search Results !

Bottom Ad

തൃക്കരിപ്പൂരിൽ അധ്യാപികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസ്


തൃക്കരിപ്പൂർ: അധ്യാപികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വടക്കേ തൃക്കരിപ്പൂർ പൂച്ചോൽ റോഡിൽ മണ്ടൂർ ഹൗസിൽ പ്രകാശൻ്റെ ഭാര്യ സുജാത(52)യാണ് മരിച്ചത്. 2026 ജൂൺ ആറ് ശനിയാഴ്ച (06.06.2026) രാവിലെ എട്ട് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. വൈക്കത്ത് മൈത്താണി സ്കൂളിലെ അധ്യാപികയാണ്. മാനസിക ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നതായി പറയുന്നുണ്ട്. ഭർത്താവിനോടൊപ്പം താമസിച്ചുവരികയായിരുന്നു. സ്വന്തം വീടിൻ്റെ മുകളിലത്തെ നിലയിലേക്കുള്ള സ്റ്റെയർകേസിൻ്റെ കൈപ്പിടിയിൽ തുണി കെട്ടി തൂങ്ങിയ നിലയിലാണ് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad