കാസര്‍കോട്: അഡൂര്‍ സഞ്ചക്കടവില്‍ വീടിന്റെ മതില്‍ ഇടിഞ്ഞു വീണ് സഹോദരങ്ങളായ രണ്ടു കുട്ടികള്‍ മരിച്ചു. ഇന്ന് വൈകുന്നേരമാണ് അപകടം ഉണ്ടായത്. അബൂബക്കറിന്റെ മക്കളായ മുന്‍സീര്‍ (9), മുസമ്മില്‍ (14) എന്നിവരാണ് മരിച്ചത്. മറ്റൊരു കുട്ടിയായ വഹാശിനെ (14) പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടുത്തയിടെ ഗൃഹപ്രവേശം നടന്ന വീടിന്റെ സമീപത്തു കളിച്ചു കൊണ്ടിരിക്കെ മണ്‍തിട്ട ഇടിഞ്ഞു വീഴുകയായിരുന്നു.
Post a Comment
0 Comments