Type Here to Get Search Results !

Bottom Ad

കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്കിംഗ് ഫീസിന്റെ പേരില്‍ വന്‍ കൊള്ള: നടപടി വേണമെന്ന് എ. അബ്ദുല്‍ റഹ്്മാന്‍


കാസര്‍കോട്: കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ പാര്‍ക്കിംഗ് ഫീസിന്റെ പേരില്‍ വാഹന ഉടമകളെ കൊള്ളയടിക്കുകയാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍. ഇക്കാര്യം അന്വേഷണം നടത്തി അമിത ഫീസ് ഈടാക്കുന്നത് അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സതേണ്‍ റെയില്‍വെ സീനിയര്‍ ഡിവിഷന്‍ കോമേഴ്‌സ്യല്‍ മാനേജര്‍ക്കും പാലക്കാട് ഡിവിഷന്‍ റെയില്‍വേ മാനേജര്‍ക്കും സതേണ്‍ റെയില്‍വെ മാനേജര്‍ക്കും അയച്ച ഇ മെയില്‍ സന്ദേശത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.

വാഹന പാര്‍ക്കിംഗിന് യാതെരുവിധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാത്ത കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ കാര്‍ പാര്‍ക്കിംഗിന് 200 രൂപയാണ് ഫീസായി ഈടാക്കുന്നത്. കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ ആറ് മണിക്കൂര്‍ പാര്‍ക്കിംഗിന് 60 രൂപയും 12 മണിക്കൂര്‍ പാര്‍ക്കിംഗിന് 100 രൂപയും 24 മണിക്കൂര്‍ പാര്‍ക്കിംഗിന് 200 രൂപയുമാണ് ഫീസായി ഈടാക്കുന്നത്.

പ്രീമിയം പാര്‍ക്കിംഗ് എന്ന പേരിലാണ് കാസര്‍കോട്ട് അമിത പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നത്. പ്രീമിയം പാര്‍ക്കിംഗിന് സുരക്ഷിതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യം ഒരുക്കുകയും ഏജന്‍സി ഇന്‍ഷുറന്‍സ് ചെയ്യുകയും വേണം. സി.സി.ടിവി ക്യാമറ സ്ഥാപിക്കുകയും വാഹനങ്ങള്‍ക്ക് കേടുപാട് സംഭവി ക്കാതിരിക്കാനുള്ള സുരക്ഷ ഒരുക്കുകയും ഓരോ വാഹനത്തിനും പൊടി പടലങ്ങള്‍ ഏല്‍ക്കാതിരിക്കാന്‍ പ്രത്യേകം ടെന്റുകള്‍ സ്ഥാപിക്കുകയും വേണം. ഇതൊന്നും ഒരുക്കാതെയാണ് കാസര്‍കോട് റെയിവെ സ്റ്റേഷന്‍ ലൈസന്‍സി അമിതമായ പാര്‍ക്കിംഗ് ഫീസ് ഈടക്കുന്നത്. മറ്റു റെയില്‍വെ സ്റ്റേഷനുകളില്‍ പാര്‍ക്കിംഗിന് സാധാരണ ഫീസ് ഈടാക്കുമ്പോള്‍ കാസര്‍കോട് റെയില്‍വെ സ്റ്റേഷനുകളില്‍ മാത്രം അമിത ഫീസ് ഈടാക്കുന്നത് അവസാനിപ്പിക്കണമെന്നും എ. അബ്ദുല്‍ റഹ്മാന്‍ പരാതിയില്‍ ആവശ്യപ്പെട്ടു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad