Type Here to Get Search Results !

Bottom Ad

കര്‍ണാടകയില്‍ വീട് കുത്തിതുറന്ന് കവര്‍ച്ച; മൂന്നു പേര്‍ അറസ്റ്റില്‍


കാസര്‍കോട്: കര്‍ണാടകയില്‍ വീട് കുത്തിതുറന്ന് 60 ലക്ഷത്തിന്റെ ആഭരണങ്ങള്‍ കവര്‍ന്ന കേസില്‍ കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് നെല്ലിക്കട്ട സ്വദേശി മുഹമ്മദ് സഫ്വാന്‍, കാസര്‍കോട് മുട്ടത്തൊടിയില്‍ താമസിക്കുന്ന ചെന്നൈ സ്വദേശി രാംദിന്‍ സലീം, മൂഡബിദ്രി സ്വദേശി ഹരീഷ് ഷെട്ടി എന്നിവരെയാണ് ഹെബ്രി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 24ന് ഹെബ്രി സ്വദേശി കീര്‍ത്തന പ്രഭുവിന്റെ വീട് കുത്തിതുറന്നാണ് മോഷണം നടത്തിയത്. അടച്ചിട്ട നിലയിലായിരുന്ന വീട് കുത്തിതുറന്ന് 49.42 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളും 3.95 ലക്ഷം രൂപയുടെ വെള്ളി ആഭരണങ്ങളും ഉള്‍പ്പെടെ 59.77 ലക്ഷം രൂപയുടെ ആഭരണങ്ങളാണ് കവര്‍ന്നത്. സംഭവത്തില്‍ പൊലീസ് കേസെടുക്കുകയും പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തുകയും ചെയ്തതോടെയാണ് മൂന്നുപ്രതികള്‍ പിടിയിലായത്. ഉഡുപ്പിയിലെ താമസസ്ഥലത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്. പരിശോധനയില്‍ 37.87 ലക്ഷം രൂപയുടെ സ്വര്‍ണം, വെള്ളി ആഭരണങ്ങളും പ്രതികള്‍ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിലെ ഒരു പ്രതി ഒളിവിലാണ്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad