Type Here to Get Search Results !

Bottom Ad

എം.എല്‍.എ എക്സലന്‍സ് അവാര്‍ഡ്; ലോഗോ പ്രകാശനം വിദ്യാഭ്യാസ മന്ത്രി നിര്‍വഹിച്ചു


കാസര്‍കോട്: കാസര്‍കോട് നിയോജക മണ്ഡലത്തിലെ എസ്.എസ്.എല്‍.സി, പ്ലസ്ടു എപ്ലസ് ജേതാക്കളെയും യൂണിവേഴ്‌സിറ്റി റാങ്ക് ഹോള്‍ഡേഴ്‌സിനെയും കലാ, കായിക, ശാസ്ത്ര മേഖലകളിലെ പ്രതിഭകളെയും അനുമോദിക്കുന്നതിന് കല്ലട്ര മാഹിന്‍ എം.എല്‍.എയുടെ പദ്ധതിയായ 'എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡിന്റെ' ലോഗോ പ്രകാശനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ധീന്‍ നിര്‍വഹിച്ചു. കാസര്‍കോട് എം.എല്‍.എ കല്ലട്ര മാഹിന്‍, മുസ്ലിം ലീഗ് കാസര്‍കോട് നിയോജക മണ്ഡലം പ്രസിഡന്റ് മാഹിന്‍ കേളോട്ട്, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം അന്‍വര്‍ കോളിയടുക്കം, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അനസ് എതിര്‍ത്തോട്, ജില്ലാ ജനറല്‍ സെക്രട്ടറി അന്‍സാഫ് കുന്നില്‍, വൈസ് പ്രസിഡന്റ് ശിഹാബ് പുണ്ടൂര്‍, മണ്ഡലം പ്രസിഡന്റ് ഹാഷിര്‍ മൊയ്തീന്‍, ജനറല്‍ സെക്രട്ടറി സിറാജ് ബദിയടുക്ക, ട്രഷറര്‍ അര്‍ഫാത്ത് കമ്പാര്‍, സി.ബി സിനാന്‍, മന്‍സൂര്‍ മല്ലത്ത് സംബന്ധിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad