Type Here to Get Search Results !

Bottom Ad

കാസര്‍കോട് ഗവണ്‍മെന്റ് നഴ്‌സിംഗ് കോളജ് വിദ്യാര്‍ഥികളുടെ പ്രശ്‌നം; ആരോഗ്യ മന്ത്രിക്ക് നിവേദനം നല്‍കി ജില്ലാ എം.എസ്.എഫ്


തിരുവനന്തപുരം: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത കാരണം കാസര്‍കോട് ഗവണ്‍മെന്റ് നഴ്‌സിംഗ് കോളജിലെ വിദ്യാര്‍ഥികള്‍ നേരിടുന്ന അനവധിയായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് എം.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരന് നിവേദനം നല്‍കി. കാസര്‍കോട് എം.എല്‍.എ കല്ലട്ര മാഹിനുമായി കൂടിയാലോചിച്ചതിന് ശേഷമാണ് മന്ത്രിയെ കണ്ട് വിഷയം ഉണര്‍ത്തിയത്. തുടര്‍ന്ന് എം.എല്‍.എയുടെ സാന്നിധ്യത്തില്‍ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറെ നേരില്‍ കണ്ടു.

വിദ്യാര്‍ഥികളെ ബാധിക്കുന്ന മുഴുവന്‍ വിഷയങ്ങളിലും ഡി.എം.ഇ അനുഭാവ പൂര്‍ണം മറുപടി നല്‍കുകയും അടിയന്തര പ്രാധാന്യമര്‍ഹിക്കുന്ന ഹോസ്റ്റല്‍ വിഷയത്തില്‍ വരും ദിവസം തന്നെ പരിഹാരം കാണുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അനസ് എതിര്‍ത്തോട്, ജില്ലാ പ്രസിഡന്റ് സയ്യിദ് സൈഫുദ്ധീന്‍ കുന്നുംകൈ, ജനറല്‍ സെക്രട്ടറി അന്‍സാഫ് കുന്നില്‍, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം അസറുദ്ധീന്‍ മണിയനോടി സംബന്ധിച്ചു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad