കാസര്‍കോട്: പെരിയ ടൗണിലെ ദേശീയപാത സര്‍വീസ് റോഡില്‍ വന്‍ ഗര്‍ത്തം. ഇന്നലെ രാവിലെ എട്ടരയോടെ കാഞ്ഞങ്ങാട് നിന്ന് കാസര്‍കോട്ടേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് ഇതുവഴി എത്തിയപ്പോഴാണ് ഡ്രൈവര്‍ ഗര്‍ത്തം കണ്ടത്. ബസിനു മുന്നോട്ടു പോകാന്‍ സാധിക്കാതെ വന്നതോടെ നിര്‍ത്തിയിട്ടു. ഇതോടെ കേന്ദ്ര സര്‍വകലാശാല മുതല്‍ പെരിയ ബസ് സ്റ്റോപ്പ് വരെ ഗതാഗതം തടസപ്പെട്ടു. ബസിന് പിന്നാലെ വന്ന വാഹനങ്ങള്‍ പുറകോട്ടെടുത്ത് ദേശീയ പാതയില്‍ കയറിയാണ് യാത്ര തുടര്‍ന്നത്. കെ.എസ്.ആര്‍.ടി.സി ബസും ഇതേ രീതിയില്‍ ദേശീയ പാതയില്‍ കയറുകയായിരുന്നു. വിവരമറിഞ്ഞ് ദേശീയ പാത നിര്‍മാണ കമ്പനി അധികൃതര്‍ സ്ഥലത്തെത്തി. ഓവുചാല്‍ നിര്‍മാണത്തിലെ അപാകതയാണ് റോഡ് തകരാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ശാസ്ത്രീയമായല്ല സര്‍വീസ് റോഡ് നിര്‍മാണം നടത്തുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
പെരിയ ടൗണിലെ ദേശീയപാത സര്‍വീസ് റോഡില്‍ വന്‍ ഗര്‍ത്തം
17:05:00
0

Tags

Post a Comment
0 Comments