കാസര്‍കോട്: കഴിഞ്ഞ കാലവര്‍ഷത്തില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലങ്ങളില്‍ അടിയന്തിര മുന്‍കരുതല്‍ എടുക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയതായി ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍. ചെര്‍ക്കള- ബേവിഞ്ച ദേശീയ പാതയില്‍ നിര്‍മാണ പുരോഗതി പരി ശോധിക്കുന്നതിന് സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു കലക്ടര്‍. ബേവിഞ്ച, ചെറുവത്തൂര്‍ വീരമലക്കുന്ന് ഭാഗങ്ങളിലെ ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട പുരോഗതി ദിവസവും ആര്‍ഡിഒമാര്‍ വിലയിരുത്തുന്നുണ്ട്. എങ്കിലും മണ്‍സൂണിന് മുമ്പ് ദേശീയപാത നിര്‍മാണത്തില്‍ പ്രതീക്ഷിച്ചത്ര പ്രവൃത്തി നടന്നിട്ടില്ലെന്ന് കലക്ടര്‍ പറഞ്ഞു. ദുരന്തം സംഭവിക്കാതിരിക്കാന്‍ റാപിഡ് റെസ്‌ക്യു ടീമിന്റെ പ്രവര്‍ത്തനം ശക്തമാക്കണം.
ചെര്‍ക്കള ടൗണിലും ചെങ്കള പഞ്ചായത്ത് ഓഫീസ് പരിസരത്തും നിര്‍മാണം പൂര്‍ത്തീകരിക്കാത്തതിനാല്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കാന്‍ ജില്ലാ കലക്ടര്‍ ദേശീയപാതാ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി. കനാലുകള്‍ നിറഞ്ഞൊഴുകി വീടുകള്‍ വെള്ളത്തിനടിയിലാകുന്ന സാഹചര്യം ഒഴിവാക്കുന്നതിനും ദേശീയപാതയില്‍ വെള്ളക്കെട്ടും മണ്ണിടിച്ചിലും തടയാന്‍ ഓവുച്ചാലുകളും സുരക്ഷാ ഭിത്തികളും ഉറപ്പുവരുത്തണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു സന്ദര്‍ശനത്തില്‍ ജില്ലാ പൊലീസ് മേധാവി വിജയഭാരത് റെഡ്ഡി, എഎസ്പി അച്യുത് അശോക്, ആര്‍ഡിഒ ബിനു ജോസഫ്, ഡെപ്യൂട്ടി കലക്ടര്‍ എല്‍എ ലിപു എസ് ലോറെന്‍സ്, ആര്‍.ടി.ഒ ജെ ജെറാഡ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം വിജയന്‍, നാഷണല്‍ ഹൈവേ അതോറിറ്റി പ്രൊജക്റ്റ് ഡയറക്ടര്‍ ഉമേഷ് ഗാര്‍ഹ്, നിര്‍മാണ കരാര്‍ കമ്പനി പ്രതിനിധികള്‍ തഹസില്‍ദാര്‍മാര്‍ പങ്കെടുത്തു. ജില്ലാ കലക്ടറുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന തദ്ദേശ സ്ഥാപന പ്രതിനിധികളുടെ യോഗത്തില്‍ ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വസന്തന്‍ അജക്കോട് ചെര്‍ക്കള- ബേവിഞ്ച പ്രദേശത്ത് ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ വിശദീകരിച്ചു.

Post a Comment
0 Comments