ബേക്കല്‍: പാലക്കുന്നില്‍ ബേക്കറിക്കട കുത്തിത്തുറന്ന് മോഷണം. പാലക്കുന്ന് റെയില്‍വെ സ്റ്റേഷന്‍ റോഡിലെ ഐഡിയല്‍ ബേക്കറിയിലാണ് മോഷണം നടന്നത്. ഇന്ന് പുലര്‍ച്ചെ 3.30 മണിയോടെയാണ് സംഭവം. കടയുടെ ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ പണവും ബേക്കറി സാധനങ്ങളും കവര്‍ന്നു. രണ്ടംഗ മുഖംമൂടി സംഘ മാണ് മോഷ്ടാക്കള്‍. ബേക്കറി സാധനങ്ങള്‍ക്കിടയില്‍ മോഷ്ടാക്കള്‍ തെരച്ചില്‍ നടത്തുന്നതിന്റെയും നോട്ടുകളും നാണയങ്ങളും കൈവശപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ബേക്കല്‍ പൊലീസ് സ്റ്റേഷന് ഒന്നരക്കിലോമീറ്റര്‍ മാത്രം അകലെയാണ് പാലക്കുന്ന് ടൗണ്‍. ബേക്കറി ഉടമകള്‍ നല്‍കിയ പരാതിയില്‍ ബേക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉദുമയില്‍ ജ്വല്ലറിയില്‍ നിന്ന് പൊലീസ് ചമഞ്ഞ് സ്വര്‍ണം തട്ടിയെടുത്ത തട്ടിപ്പുവീരന്‍ ഗോവയില്‍ അറസ്റ്റിലായിരുന്നു.
പാലക്കുന്നില്‍ ബേക്കറി കുത്തിത്തുറന്ന് മോഷണം
21:24:00
0

Tags

Post a Comment
0 Comments