Type Here to Get Search Results !

Bottom Ad

മദ്യം കടത്തി വരികയായിരുന്ന കാര്‍ ഓവുചാല്‍ കുഴിയില്‍ വീണു; പ്രതി പിടിയില്‍


ഉപ്പള: കര്‍ണാടകയില്‍ നിന്നും മദ്യം കടത്തി വരികയായിരുന്ന കാര്‍ ഉപ്പളയില്‍ സര്‍വീസ് റോഡരികിലെ ഓവുചാല്‍ നിര്‍മ്മാണത്തിനെടുത്ത കുഴിയില്‍ വീണു. പ്രതിയെയും മദ്യവും കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. മീഞ്ച കുളൂര്‍ കെമ്മങ്കള ചാര്‍ളയിലെ പ്രജ്വലിനെ (25)യാണ് മഞ്ചേശ്വരം എസ്.ഐ കെ.ആര്‍ ഉമേശിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. ഇന്നലെ രാത്രി 11.30 മണിയോടെ ഉപ്പള ഗേറ്റിന് സമീപം കാസര്‍കോട് ഭാഗത്തേക്കുള്ള സര്‍വീസ് റോഡിനരികിലെ ഓവുചാല്‍ കുഴിയിലാണ് കാര്‍ മറിഞ്ഞത്. വിവരമറിഞ്ഞെത്തിയ മഞ്ചേശ്വരം പൊലീസ് കാര്‍ പരിശോധിച്ചപ്പോള്‍ 39 ബോക്‌സ് മദ്യം കണ്ടെത്തി. 180 മില്ലി ലിറ്ററിന്റെ 1483 കുപ്പി മദ്യവും 90 മില്ലി ലിറ്ററിന്റെ 763 പാക്കറ്റ് മദ്യവും ബോക്‌സിലുണ്ടായിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad