Type Here to Get Search Results !

Bottom Ad

'വി.എസ് സർക്കാറിന് തുടർഭരണം കിട്ടാതിരിക്കാൻ പിണറായി വിജയൻ ശ്രമിച്ചു': മുൻ ഐഎഎസ് ഓഫിസർ കെ. സുരേഷ്കുമാർ


തിരുവനന്തപുരം: 2011ൽ എൽഡിഎഫ് സർക്കാറിന് തുടർഭരണം കിട്ടാതിരിക്കാൻ പിണറായി വിജയൻ ശ്രമിച്ചന്ന് മുൻ ഐഎഎസ് ഓഫിസർ കെ.സുരേഷ്കുമാർ. 'വിഎസിനൊപ്പം എന്റെ ദിനങ്ങൾ' എന്ന പുസ്തകത്തിലാണ് സുരേഷ് കുമാറിന്റെ വെളിപ്പെടുത്തൽ. 2011 ൽ തോൽപിക്കണമെന്ന ഉദ്ദേശ്യത്തോടെ 13 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നിർത്തി. വി.എസ് ഇക്കാര്യം തന്നോട് പറഞ്ഞെന്നും സുരേഷ്കുമാർ വെളിപ്പെടുത്തി. വി.എസിന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്നു കെ. സുരേഷ്‌കുമാർ.

വി.എസ് സർക്കാരിന്റെ കാലത്ത് ഫയൽകടത്താൻ സിപിഎം മൂന്നുപേർക്ക് ചുമതല നൽകി. എകെജി സെന്ററിൽ ഫയൽ പരിശോധിച്ചശേഷം മാത്രമാണ് മുഖ്യമന്ത്രിയെ കാണിച്ചിരുന്നത്. കെ.എൻ ബാലഗോപാൽ, എസ്. രാജേന്ദ്രൻ എന്നിവരുടെ പേരിലാണ് പരാമർശം. ഏതെല്ലാം ഫയലുകൾ മുഖ്യമന്ത്രിക്കയക്കണം എന്നു തീരുമാനിച്ചിരുന്നത് എകെജി സെന്ററെന്നും പുസ്തകത്തിൽ.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad