Type Here to Get Search Results !

Bottom Ad

'മഹല്ലുകളില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കും'; ഓപ്പറേഷന്‍ തൂഫാന് പിന്തുണയുമായി പാണക്കാട് ഖാദി ഫൗണ്ടേഷന്‍


മലപ്പുറം: ലഹരിക്കെതിരെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി പാണക്കാട് ഖാദി ഫൗണ്ടേഷൻ. മഹല്ലുകളിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ സജീവമാക്കാനും ബോധവത്കരണം നടത്താനും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർദേശം നൽകി. ഓപ്പറേഷൻ തൂഫാൻ ജനകീയമായി നടപ്പാക്കണമെന്ന് മുസ്‌ലിം ലീഗ് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.

നാളെ ജുമുഅ നമസ്‌കാരത്തിന് ശേഷം മഹല്ലുകളിൽ ബോധവത്കരണം നടത്തുകയും ഭാവി പരിപാടികൾക്ക് രൂപം നൽകുകയും വേണമെന്ന് സാദിഖലി തങ്ങൾ മഹല്ല് ഭാരവാഹികൾക്ക് അയച്ച കത്തിൽ നിർദേശിച്ചു. യുവജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിവിധ പദ്ധതികൾ ആവിഷ്‌കരിക്കണം. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ബോധവത്കരിക്കണമെന്നും തങ്ങൾ നിർദേശം നൽകി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad