Type Here to Get Search Results !

Bottom Ad

അടുത്തിടെ അടച്ചുപൂട്ടിയത് 40ലധികം സ്ഥാപനങ്ങള്‍; കാഞ്ഞങ്ങാട് നഗരസഭയ്‌ക്കെതിരെ വ്യാപാരികള്‍ സമരത്തിന്


കാഞ്ഞങ്ങാട്: വ്യാപാരി സമൂഹവും പൊതുജനങ്ങളും ഉന്നയിച്ച പ്രധാന ആവശ്യങ്ങളോട് നഗരസഭാധികൃതര്‍ കാട്ടുന്ന കടുത്ത അവഗണനയ്ക്കും അനാസ്ഥയ്ക്കുമെതിരെ ജൂലായ് ഏഴിന് നഗരത്തിലെ വ്യാപാരികള്‍ കാഞ്ഞങ്ങാട് നഗരസഭ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. ഉച്ചയ്ക്ക് പന്ത്രണ്ട് മണി വരെ കടകള്‍അടച്ചിടുമെന്നും വ്യാപാരി നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

അശാസ്ത്രീയമായ ട്രാഫിക്ക് സംവിധാനം കാരണം വ്യാപാരികളും കടകളിലെത്തുന്ന ഉപഭോക്താക്കളും അനുഭവിക്കുന്ന പ്രയാസങ്ങള്‍ കണക്കിലെടുത്ത് സമഗ്രമായ ട്രാഫിക്ക് പരിഷ്‌ക്കരണം ഏര്‍പ്പെടുത്തുക, സ്വകാര്യ വാഹനങ്ങളില്‍ എത്തുന്ന ഉപഭോക്താക്കള്‍ക്ക് ഉള്‍പ്പെടെ പാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തുക, നഗരത്തിലെത്തുന്നവര്‍ക്ക് ഏറെ വ്യാപകമായി പ്രവര്‍ത്തിക്കുന്ന വഴിയോര കച്ചവടക്കാരെ പ്രയാസമുണ്ടാക്കുന്ന രീതിയില്‍ നഗരത്തില്‍ വഴിയോര കച്ചവടക്കാരെ നിയന്ത്രിക്കുക, നിയന്ത്രിക്കുന്നതിനായി രൂപീകൃതമായ സ്ട്രീറ്റ് വെന്റിംഗ് കമ്മിറ്റി യോഗം ചേര്‍ന്നിട്ട് മാസങ്ങളായി.

നഗരത്തിലെ ഗതാഗതക്കുരുക്കിന് ആക്കംകൂട്ടുന്ന രീതിയില്‍ അങ്ങിങ്ങായി പ്രവര്‍ത്തിക്കുന്ന അനധികൃത സ്റ്റാളുകളെ നിയന്ത്രിക്കുക, അഴുക്കു ചാലില്ലാത്തതുകാരണം ഹോട്ടലുകള്‍ ഉള്‍പ്പെടെ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണാന്‍ സീവേജ് സിസ്റ്റം ഏര്‍പ്പെടുത്തുക, പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരില്‍ കച്ചവടക്കാരെ ദ്രോഹിക്കുന്ന ഉദ്യോഗസ്ഥ സമീപനം നിര്‍ത്തുക, ഉറവിട സ്ഥാനങ്ങളില്‍ നിന്നു തന്നെ അനധികൃത പ്ലാസ്റ്റിക് ഓവുചാലുകള്‍ സമയബന്ധിതമായി ഉല്‍പന്നങ്ങള്‍ കണ്ടെത്തി തടയുക, ഓവുചാല്‍ ശുചീകരിക്കാത്തതുമൂലം നഗരത്തില്‍ അങ്ങിങ്ങായുള്ള വെളളക്കെട്ട് പൂര്‍ണമായും ഒഴിവാക്കുക. ട്രാഫിക്ക് പരിഷ്‌ക്കരണം പൂര്‍ണതയിലെത്തിക്കുക തുടങ്ങി ആവശ്യമുന്നയിച്ചാണ് മാര്‍ച്ച്. കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ കാഞ്ഞങ്ങാട് മേഖലാ കമ്മിറ്റി ധര്‍ണയ്ക്ക് പൂര്‍ണ പിന്തുണയും സഹായ സഹകരണവും ഉറപ്പു നല്‍കിയിട്ടുണ്ട്. 

വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.അഹമ്മദ് ഷെരീഫ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ കക്ഷി പ്രതിനിധികളും സന്നദ്ധ സംഘടനാ നേതാക്കളും ധര്‍ണയ്ക്ക് അഭിവാദ്യം ചെയ്യും. പത്രസമ്മേളനത്തില്‍ കാഞ്ഞങ്ങാട് മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് സി.കെ ആസിഫ്, ജനറല്‍ സെക്രട്ടറി പി. മഹേഷ്, ട്രഷറര്‍ മെട്രോ ആസിഫ്, സീനിയര്‍ വൈസ് പ്രസിഡന്റ് ഐശ്വര്യ കുമാരന്‍, സെക്രട്ടറിമരായ സി.എച്ച് സമീര്‍ ഡിസൈന്‍, ബി എ. ഷെരീഫ് ഫ്രെയിം, സി.എച്ച് ഷര്‍ഫുദ്ദീന്‍ തോഫ, യൂത്ത് പ്രസിഡന്റ് ഷെരീക് കമ്മാടം സംബന്ധിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad