Type Here to Get Search Results !

Bottom Ad

കുരുന്നുകളെ വരവേറ്റ് ദി ഗാര്‍ഡന്‍ അല്‍ബിര്‍ സ്‌കൂള്‍; ആഘോഷമായി പ്രവേശനോത്സവം


ചൗക്കി: പുതിയ അധ്യാന വര്‍ഷത്തില്‍ പുതിയ കുട്ടികളെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ച് വരവേല്‍ക്കുന്നതിന് വേണ്ടി ചൗക്കി ബദര്‍ നഗര്‍ ദി ഗാര്‍ഡന്‍ അല്‍ ബിര്‍ സ്‌കൂളില്‍ പ്രവേശനോത്സവം നടത്തി. മജിലിസുന്നൂര്‍ ജില്ലാ അമീര്‍ സയ്യിദ് ഹാദി തങ്ങള്‍ അല്‍ മാഷ്ഹൂര്‍ മൊഗ്രാല്‍ എല്‍കെജി കുട്ടികള്‍ക്ക് അലിഫ് ആദ്യ പാഠം ചൊല്ലി കൊടുത്ത് ഉദ്ഘാടനം ചെയ്തു. മാനേജിംഗ് ഡയക്ടര്‍ ജാവിദ് ആസാദ് ഹുദവി അധ്യക്ഷത വഹിച്ചു. ബദര്‍ നഗര്‍ ഖത്തീബ് റിയാസ് ദാരിമി മുഖ്യപ്രഭാഷണം നടത്തി. അഡ്മിനിസ്‌ട്രേറ്റര്‍ റൗഫ് ബാവിക്കര സ്വാഗതം പറഞ്ഞു. ഡയറക്ടര്‍ മുജീബ് ലിബാസ്, സക്കരിയ ഹുദവി, ഹക്കീം ലിബാസ്. ഫൈസല്‍ തവക്കല്‍ സംസാരിച്ചു. അധ്യാപകരായ അംറത് മഹ്ദിയ, സീനത് മറിയം, ആയിഷത്ത് സല്‍ക്ക ആശാഫിയ്യ, അയ്ഷത് റമീസ, മറിയം ലുലു മഹ്ദിയ, ജുമൈലത് റംസീന പ്രവേശനോത്സവത്തിന് നേതൃത്വം നല്‍കി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad