Type Here to Get Search Results !

Bottom Ad

എലിവിഷം ഉള്ളില്‍ച്ചെന്ന് ചികിത്സയിലായിരുന്ന കോളജ് വിദ്യാര്‍ഥിനി മരിച്ചു


ചെറുവത്തൂര്‍: എലിവിഷം ഉള്ളില്‍ച്ചെന്ന് ചികിത്സയിലായിരുന്ന കോളജ് വിദ്യാര്‍ഥിനി മരിച്ചു. കൈതക്കാട്- പയ്യങ്കി ബിസ്മില്ല റോഡില്‍ താമസിക്കുന്ന യു. അബ്ദുല്‍ റഹ്്മാന്‍, യു.എം ഫാത്തിമ ദമ്പതികളുടെ മകള്‍ മുബശ്ശിറ (19) ആണ് മരിച്ചത്. മംഗളൂരിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച വൈകിട്ട് 5.30ഓടെയായിരുന്നു മരണം സംഭവിച്ചതെന്ന് ചന്തേര പൊലീസ് അറിയിച്ചു. കൈതക്കാട് അല്‍ വര്‍ദ വുമണ്‍സ് കോളജിലെ വിദ്യാര്‍ഥിനിയാണ് മുബശ്ശിറ. എലിവിഷം ഉള്ളില്‍ ചെന്നതാണെന്നാണ് പ്രാഥമിക നിഗമനമെന്നും അസ്വാഭാവിക മരണമെന്ന നിലയിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി. മൂന്നു സഹോദരങ്ങളുണ്ട്.







Tags

Post a Comment

0 Comments

Top Post Ad

Below Post Ad