Type Here to Get Search Results !

Bottom Ad

ലോക്കല്‍ ഗവണ്‍മെന്റ് മെമ്പേഴ്‌സ് ലീഗ് സംസ്ഥാന കമ്മിറ്റിക്ക് പുതിയ സാരഥികള്‍


കാസര്‍കോട്: ലോക്കല്‍ ഗവണ്‍മെന്റ് മെമ്പേഴ്‌സ് ലീഗ് സംസ്ഥാന നേതൃസംഗമം മുസ്്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്ഥാപനങ്ങളുടെ അധികാരങ്ങളും ഫണ്ടുകളും കവര്‍ന്നെടുക്കുന്ന സമീപനമാണ് 10 വര്‍ഷക്കാലം ഇടതു സര്‍ക്കാര്‍ സ്വീകരിച്ചത്. കേരളത്തില്‍ അധികാരവികേന്ദ്രീകരണ പ്രക്രിയ ശക്തിപ്പെടുത്തിയത് കഴിഞ്ഞ കാലത്തെ യു.ഡി.എഫ് സര്‍ക്കാരുകളാണ്. അതിന്റെ തുടര്‍ച്ചയാണ് ജനം ആഗ്രഹിക്കുന്നത്. മുസ്ലിം ലീഗിന് തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും വലിയ പിന്തുണയാണ് ജനം നല്‍കിയത്. ഇതു ജനപ്രതിനിധികള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്ത ബോധം നല്‍കുന്നതാണെന്നും പിഎംഎ സലാം പ്രസ്താവിച്ചു.

എല്‍ജിഎംല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് മുന്‍ മന്ത്രി ഡോ. എം.കെ മുനീര്‍ പ്രകാശനം ചെയ്തു. എല്‍.ജി.എം.എല്‍ പ്രസിഡന്റ്് കെ ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് സംസ്ഥാന ഭാരവാഹികളായ യു.സി രാമന്‍, വി.എം ഉമ്മര്‍ മാസ്റ്റര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍, അഹമ്മദ് പുന്നക്കല്‍, യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വ. നജ്മ തബ്ഷീറ പ്രസംഗിച്ചു. പി.കെ ഷറഫുദ്ദീന്‍ സ്വാഗതവും സൂപ്പി നരിക്കാട്ടേരി നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍: സൂപ്പി നരിക്കാട്ടേരി (പ്രസി), കൊടിപ്പയില്‍ മുസ്തഫ, ഡോ.കെ പി വഹീദ, അന്‍വര്‍ സാദത്ത് കോളിയടുക്കം, മാജിതാ വഹാബ്, ഷമീമ ടീച്ചര്‍, നസീം ചിറയിന്‍കീഴ്, അലി കുമരനെല്ലൂര്‍ (വൈസ് പ്രസി), ഷെരീഫ് കുറ്റൂര്‍ (ജന സെക്ര), ഉസ്മാന്‍ പി.വി, ടി.എ.എം ഇസ്മായില്‍, കബീര്‍ മുതുപറമ്പ്, എ.എം ഹാരിദ്, അഫ്സല്‍ വെള്ളുപറമ്പില്‍, ഷാജഹാന്‍ ആലപ്പുഴ, സോഫിയ കോഴിക്കോട്, ശ്രീഷ്മ ബാബുരാജ്, റഫീഖ പാറക്കോട്ടില്‍, അഷ്റഫ് കര്‍ള (സെക്ര), ടികെ അഷ്റഫ് (ട്രഷ).

Tags

Post a Comment

0 Comments

Top Post Ad

Below Post Ad