Type Here to Get Search Results !

Bottom Ad

കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ മുസ്ലിം ലീഗ് മുൻപന്തിയിലുണ്ടാകും: എ അബ്ദുൽ റഹിമാൻ


കാസര്‍കോട്: കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ശ്രമം നടത്താൻ എന്നും മുസ്ലീം ലീഗ് മുൻപന്തിയിൽ ഉണ്ടാകുമെന്ന് ജില്ലാ മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി എ അബ്ദുൽ രഹികൻ പ്രസ്താവിച്ചു. കാസര്‍കോട് നിയോജക മണ്ഡലം സ്വതന്ത്ര കർഷക സംഘത്തിന്റെ നേതൃത്വത്തിലുള്ള എം എൽ എമാർക്കുള്ള സ്വീകരണവും മണ്ഡലത്തിലെ ത്രിതല പഞ്ചായത്തുകളിലെ അദ്ധ്യക്ഷൻമാർക്കുമുള്ള ഉപഹാരവിതരണവും കാസർഗോഡ് മണ്ഡലം വനിത കർഷക സംഘം കമ്മിറ്റി രൂപീകരണവും കർഷക കൂട്ടായ്മയും എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വെൽക്കം മുഹമ്മദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കല്ലാത്ര മാഹിൻ ഹാജി എം എൽ എ , അബ്ദുള്ള കുഞ്ഞി ചെർക്കള, കെ അബ്ദുള്ളക്കുഞ്ഞി, വസന്തൻ അജക്കോട് എന്നിവരെ ആദരിച്ചു . ചടങ്ങിൽ എ കെ ജലീൽ സ്വാഗതം പറഞ്ഞു . സ്വതന്ത്ര കർഷക സംഘം സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി സി മുഹമ്മദ് കുഞ്ഞി മുഖ്യപ്രഭാഷണം നടത്തി . സംസ്ഥാന വൈസ് പ്രസിഡന്റ് സി എ അബ്ദുള്ളക്കുഞ്ഞി, ജില്ലാ പ്രസിഡന്റ് ഇ അബുബക്കർ ഹാജി, ജനറൽ സെക്രട്ടറി പാലാട്ട് ഇബ്രാഹിം, മുസ്ലീം ലീഗ് മണ്ഡലം സെക്രട്ടറി ടി എം ഇഖ്ബാൽ , മുസ്ലീം ലീഗ് നേതാക്കളായ മുഹമ്മദ് കുഞ്ഞി ചായിന്റടി, മൂസ ബി ചെർക്കള, ജലീൽ എരുതുംകടവ് , നാസർ ചെർക്കള, അബ്ബാസ് ബെള്ളൂർ, ഇഖ്ബാൽ ചേരൂർ, ഷുക്കൂർ ചെർക്കള, ജാസ്മിൻ കബീർ ,സിദ്ദീക് മൊഗ്രാൽ പുത്തൂർ, ബി എം എ ഖാദർ , അബൂബക്കർ ബേവിഞ്ച , പൈച്ചു ചെർക്കള, സാലി എം ഡി ,

കർഷക സംഘം നേതാക്കളായ ഹസ്സൻ നെക്കര, ഇ ആർ ഹമീദ് , ബഷീർ പള്ളങ്കോട് , ഖാദർ കുമ്പഡാജെ, ഇഖ്ബാൽ കിന്നിംഗാർ, മുഹമ്മദ് കുഞ്ഞി കടവത്ത്, സ്വതന്ത്ര കർഷക സംഘം വനിത നേതാക്കളായ ഖദീജ , ഫാത്തിമ , സുബൈദ, മിസ്രിയ, സാജിദ ആശംസകൾ നേർന്നു . സഫിയ ഹാഷിം നന്ദി പറഞ്ഞു. കർഷക സംഘം നേതാക്കളായ മുഹമ്മദ് കുഞ്ഞി ചേരൂർ, അബ്ദുൽ റഹിമാൻ ഹാജി കാറഡുക്ക, ഹനിഫ മൊഗ്രാൽ , സൈനുദ്ദീൻ, ജലീൽ കടവത്ത്, ഇഖ്ബാൽ മുള്ളേരിയ , ഹസ്സൻ കാറഡുക്ക, യൂസഫ് , എ അഹമ്മദ് കുഞ്ഞി , അബ്ദുൽഖാദർ കമ്മംകയം, ജലീൽ എളിഞ്ചിക, അമീർ ഖാളി , സുബൈർ ആശംസകൾ നേർന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad