മലപ്പുറം: വെള്ളത്തില്‍ ഷിഗെല്ല ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് മലപ്പുറം തിരൂരങ്ങാടിയില്‍ ഇളനീര്‍ പാര്‍ലര്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് അടപ്പിച്ചു . രണ്ടാഴ്ച മുമ്പ് കടയില്‍ നിന്നും ശേഖരിച്ച വെള്ളത്തിലാണ് ബാക്ടീരിയ കണ്ടെത്തിയത്. അതേസമയം സംസ്ഥാനത്ത് ഷിഗെല്ലാ ബാധിതരുടെ എണ്ണം ഉയരുകയാണ്. ഇന്നലെ 3 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 135 ആയി ഉയര്‍ന്നു. 75 പേര്‍ക്കാണ് രോഗ ബാധ സംശയിക്കുന്നത്. കൊല്ലം, തൃശൂര്‍, മലപ്പുറം ജില്ലകളിലായി മൂന്ന് പേര്‍ക്കാണ് ഇന്നലെ ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജൂണ്‍ മാസത്തില്‍ രോഗം ബാധിച്ചവരുടെ എണ്ണം 59 ആയി. ഈ വര്‍ഷം ഇതുവരെ രോഗം ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടിയവരുടെ എണ്ണം 135 ആയി. 75 പേര്‍ക്കാണ് രോഗ ബാധ സംശയിക്കുന്നത്.
തിരുവനന്തപുരം കാട്ടാക്കട കെഎസ്ആര്‍ടിസി കോംപ്ലക്‌സിലെ ഒരു സ്വകാര്യ ബേക്കറിയില്‍ നിന്ന് ശേഖരിച്ച ഭക്ഷ്യസാമ്പിളില്‍ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം ഇന്നലെ അടിയന്തര യോഗം ചേര്‍ന്നു. രോഗവ്യാപനം തടയുന്നതിനായി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ വാര്‍ഡുകളില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കാനും വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ബോധവത്കരണ നോട്ടീസുകള്‍ വിതരണം ചെയ്യാനും യോഗം തീരുമാനിച്ചു.

Post a Comment
0 Comments