Type Here to Get Search Results !

Bottom Ad

ബേക്കല്‍ ജംഗ്ഷനില്‍ വാഹനാപകടം; യു.പി സ്വദേശിയായ യുവാവ് മരിച്ചു


ബേക്കല്‍: ബേക്കല്‍ ജംഗ്ഷനില്‍ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യു.പി സ്വദേശിയായ യുവാവ് മരിച്ചു. യു.പിയിലെ രാംവിലാസിന്റെ മകന്‍ സ്വദേശ്കുമാര്‍(36) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. റോഡരികിലൂടെ നടന്നുപോകുകയായിരുന്ന സ്വദേശ്കുമാറിനെ അമിതവേഗതയില്‍ വന്ന വാഹനം ഇടിക്കുകയായിരുന്നു. അപകടം വരുത്തിയ വാഹനം നിര്‍ത്താതെ ഓടിച്ചുപോയി. ഗുരുതരമായി പരിക്കേറ്റ് റോഡില്‍ കിടക്കുകയായിരുന്ന യുവാവിനെ നാട്ടുകാരാണ് ആസ്പത്രിയിലെത്തിച്ചത്. പിന്നീട് മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സ്വദേശ്കുമാറിനെ ഇടിച്ചിട്ട വാഹനം കണ്ടെത്താന്‍ സി.സി.ടി.വി ക്യാമറകള്‍ അടക്കം പരിശോധിച്ചുവരികയാണ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad