Type Here to Get Search Results !

Bottom Ad

ഓപ്പറേഷന്‍ തൂഫാന്‍: മയക്കുമരുന്ന് സംഘത്തിനെതിരെ നടപടി കടുപ്പിച്ച് പൊലീസ്


മഞ്ചേശ്വരം: ഓപ്പറേഷന്‍ തൂഫാന്‍ നാര്‍ക്കോട്ടിക്ക് ഹണ്ടിന്റെ ഭാഗമായി മഞ്ചേശ്വരം പൊലീസ് മയക്കുമരുന്ന് സംഘത്തിനെതിരെ കര്‍ശന നടപടി ശക്തമാക്കി. പൊലീസിനെ കണ്ട് കാറില്‍ നിന്ന് ഇറങ്ങിയോടിയ ആളെ പിന്തുടര്‍ന്ന് പിടികൂടി. കാറില്‍ നടത്തിയ പരിശോധനയില്‍ 1.81 ഗ്രാം എം.ഡി.എം.എ മയക്കുമരുന്ന് കണ്ടെത്തി. മഞ്ചേശ്വരം റെയില്‍ ഗേറ്റിന് സമീപത്തെ ഫരീസ വീട്ടിലെ ജമാലുദ്ദീന്‍ ഫൈസലി (30)നെയാണ് മഞ്ചേശ്വരം എസ്.ഐ. ശബരി കൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

ഖഴിഞ്ഞ ദിവസം രാത്രി പരിശോധന നടത്തുന്നതിനിടെ മഞ്ചേശ്വരം സര്‍വീസ് സ്റ്റേഷന് സമീപത്ത് കാറിന്റെ മുന്‍വശത്തെ വാതില്‍ തുറന്നിട്ടിരിക്കുന്നത് കണ്ട് പൊലീസ് സംഘം കാറിനടുത്തേക്ക് പോകുമ്പോള്‍ ജമാലുദ്ദീന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് പൊലീസ് സംഘം പിന്തുടര്‍ന്ന് പിടികൂടിയതിന് ശേഷം കാര്‍ പരിശോധിച്ചപ്പോഴാണ് കാറിന്റെ ഡാഷ് ബോര്‍ഡില്‍ മയക്കുമരുന്ന് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മഞ്ചേശ്വരം പൊലീസ് എം.ഡി. എം.എ മയക്കുമരുന്നുമായി രണ്ടുപേരെയും മയക്കുമരുന്ന് ഉപയോഗിച്ചതിന് ഒരാളെയും പിടികൂടിയിരുന്നു. മയക്കുമരുന്ന് സംഘത്തെ വലയിലാക്കാന്‍ മഞ്ചേശ്വരം പൊലീസ് രാത്രികാല പരിശോധന ശക്തമാക്കിയിട്ടുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad