തെഹ്റാൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അധ്യക്ഷതയിൽ രണ്ട് മണിക്കൂറിലേറെ നേരം വൈറ്റ് ഹൗസിൽ യോഗം ചേർന്നെങ്കിലും സമാധാന കരാർ സംബന്ധിച്ച് ധാരണ ആയില്ലെന്ന് റിപ്പോർട്ട്. ഇറാൻ-യുഎസ് കരാറിന് അന്തിമ രൂപമായിട്ടില്ലെന്ന് ഇറാനും അവകാശപ്പെട്ടിരുന്നു. ട്രംപിൻ്റെ വാദം തള്ളിയാണ് ഇറാൻ പ്രതികരിച്ചത്. ഇറാൻ ജനതയുടെ അവകാശവും താത്പര്യവും കണക്കിലെടുത്തതിന് ശേഷം മാത്രമേ കരാറിൽ ഒപ്പ് വെയ്ക്കുവെന്നാണ് ഇറാൻ അറിയിച്ചത്. അന്തിമ കരാർ തയ്യാറായെന്ന് യുഎസ് പറയുന്നത് വസ്തുത വിരുദ്ധമാണെന്നും ഇറാൻ കരാർ പരിശോധിച്ചതിന് ശേഷം മാത്രമെ യുദ്ധം അവസാനിപ്പിക്കുവെന്നും ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
പശ്ചിമേഷ്യൻ യുദ്ധം; അന്തിമ കരാറിൽ ധാരണയായില്ല; യുഎസ് അവകാശവാദം വീണ്ടും തള്ളി ഇറാൻ
09:26:00
0
Tags

Post a Comment
0 Comments