Type Here to Get Search Results !

Bottom Ad

നീറ്റ് പരീക്ഷ ക്രമക്കേട്; എം.എസ്.എഫ് മാര്‍ച്ചില്‍ രോഷമിരമ്പി


കാസര്‍കോട്: ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് നീറ്റ് (യു.ജി) പരീക്ഷ റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം എം.എസ്.എഫിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കാസര്‍കോട് നിയോജക മണ്ഡലം കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. 22 ലക്ഷത്തോളം വരുന്ന വിദ്യാര്‍ഥികളുടെ ഭാവി അവതാളത്തിലാക്കുന്ന ഇത്തരം പരീക്ഷ ക്രമക്കേടുകള്‍ തുടര്‍ക്കഥയാകുമ്പോഴും നീറ്റ് കോച്ചിംഗ് മാഫിയകള്‍ അരങ്ങ് വാഴുമ്പോഴും നിഷ്‌ക്രിയരാകുന്ന നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയെ പിരിച്ചു വിടണമെന്നും പ്രവേശന പരീക്ഷകള്‍ സംസ്ഥാനങ്ങള്‍ക്ക് വിട്ടുനല്‍കണമെന്നും വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്നും എം.എസ്.എഫ് ആവശ്യപ്പെട്ടു.

കാസര്‍കോട് നിയുക്ത എം.എല്‍.എയും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റുമായ കല്ലട്ര മാഹിന്‍ ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് നിയോജക മണ്ഡലം പ്രസിഡന്റ് ഹാഷിര്‍ മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് മാഹിന്‍ കേളോട്ട്, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീര്‍, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അനസ് എതിര്‍ത്തോട്, ജില്ലാ ജനറല്‍ സെക്രട്ടറി അന്‍സാഫ് കുന്നില്‍, സയ്യിദ് താഹ ചേരൂര്‍, സലാം ബെളിഞ്ചം, അല്‍ത്താഫ് പൊവ്വല്‍, ശിഹാബ് പുണ്ടൂര്‍, നാഫി ചാല, യൂസുഫ് ദാരിമി, സിറാജ് ബദിയടുക്ക, എം.എ നജീബ്, ജലീല്‍ തുരുത്തി, റഹ്മാന്‍ തൊട്ടാന്‍, മുസമ്മില്‍ ഫിര്‍ദൗസ് നഗര്‍, അര്‍ഫാത്ത് കമ്പാര്‍, മനാസിര്‍ കടവത്ത്, ഷാനവാസ് മാര്‍പ്പനടുക്ക, ഉമര്‍ ഖയ്യൂം, ഹനീഫ് സി.എം, ഹാഫിള് ദാരിമി, സിറാസ് ബാങ്കോട്, നൗഫല്‍ നെല്ലിക്കുന്ന്, സുഹൈല്‍ തളങ്കര, നസീര്‍ ബദിയടുക്ക, മുഫീദ് ഖാസിലേന്‍, റാഷിദ് എതിര്‍ത്തോട്, ഷിജാസ് ഖാസി, ഷാനിദ് എന്‍.എ, റസീന്‍ കനിയടുക്കം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad