Type Here to Get Search Results !

Bottom Ad

കാസര്‍കോട് മണ്ഡലത്തില്‍ ആധുനിക രീതിയിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും ബസ് ബേയും നിര്‍മിക്കും: എന്‍.എ നെല്ലിക്കുന്ന്


കാസര്‍കോട്: കാസര്‍കോട് നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ആധുനിക രീതിയിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും ബസ് ബേയും നിര്‍മിക്കുമെന്ന് എന്‍.എ നെല്ലിക്കുന്ന് അറിയിച്ചു. കാസര്‍കോട് ബാങ്ക് റോഡ് വിന്‍ടച്ച് ആശുപത്രിക്ക് മുന്‍വശം, തളങ്കര മാലിക് ദീനാര്‍ ആശുപത്രിക്ക് മുന്‍വശം, കാസര്‍കോട് റെയില്‍വെ സ്റ്റേഷന് മുന്‍വശം, അടുക്കത്ത് ബയല്‍ ജംഗ്ഷന്‍, നെല്ലിക്കട്ട ടൗണ്‍, റഹ്മാനിയ നഗര്‍, ബെള്ളൂറടുക്ക, ചേരൂര്‍ കടവ്, പുളിന്റടി, പടിഞ്ഞാര്‍മൂല, കുമ്പള റൂട്ടില്‍ മുള്ളേരിയ ടൗണ്‍, കാസര്‍കോട് റൂട്ട് മുള്ളേരിയ മസ്ജിദിന് സമീപം, മാര്‍പ്പനടുക്ക ടൗണ്‍, പുളിക്കൂര്‍, ഉളിയത്തടുക്ക ടൗണ്‍, ബദിയടുക്ക ടൗണ്‍, കിന്നിംഗാര്‍ ആരോഗ്യ കേന്ദ്രത്തിന് മുന്‍വശം, ആദൂര്‍ റൂട്ടില്‍ മുള്ളേരിയ ടൗണ്‍ എന്നിവിടങ്ങളിലാണ് ഒരു കോടി 55 ലക്ഷം ചെലവഴിച്ച് ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും ബസ് ബേയും നിര്‍മിക്കുക.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad