Type Here to Get Search Results !

Bottom Ad

48 മണിക്കൂറിനിടെ രണ്ടാമത്തെ വിലവർധന; ഡൽഹിയിൽ സിഎൻജി വില വീണ്ടും കൂട്ടി


പശ്ചിമേഷ്യൻ സംഘർഷം ആഗോള ഊർജ്ജ വിപണിയെ പ്രതികൂലമായി ബാധിച്ച സാഹചര്യത്തിൽ ഡൽഹിയിൽ സിഎൻജി വില വീണ്ടും കൂട്ടി. കിലോയ്ക്ക് ഒരു രൂപയാണ് കൂട്ടിയത്. രണ്ടു ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് വില കൂട്ടുന്നത്. പുതുക്കിയ നിരക്കനുസരിച്ച് ഡൽഹിയിൽ ഒരു കിലോഗ്രാം സിഎൻജിയുടെ വില 76.59 ആയി.

നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽ കിലോഗ്രാമിന് 82.20 രൂപയായും വർധിച്ചു. കഴിഞ്ഞ ദിവസമാണ് സിഎൻജിക്ക് കിലോഗ്രാമിന് ഒരു രൂപ വർധിപ്പിച്ചത്. ഇതോടെ രണ്ട് ദിവസത്തിനുള്ളിൽ മാത്രം രണ്ട് രൂപയുടെ വർദ്ധനവ് രേഖപ്പെടുത്തി. ആഗോള വിപണിയിൽ പ്രകൃതിദത്ത വാതകത്തിന്റെ വിലയിലുണ്ടായ വർദ്ധനവും വിതരണത്തിലെ കുറവുമാണ് വില കൂട്ടാൻ കാരണമെന്നാണ് കമ്പനികൾ ചൂണ്ടിക്കാണിക്കുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad