Type Here to Get Search Results !

Bottom Ad

മുഖ്യമന്ത്രി ഉള്‍പ്പെടെ ഭൂരിഭാഗം മന്ത്രിമാരും പിന്നില്‍


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആദ്യ മണിക്കൂർ പിന്നിടുമ്പോൾ ഭരണപക്ഷമായ എൽഡിഎഫിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് യുഡിഎഫ് വലിയ മുന്നേറ്റം നടത്തുകയാണ്. പിണറായി വിജയൻ ധർമ്മടത്ത് പിന്നിലായതാണ് വോട്ടെണ്ണലിന്റെ ഈ ഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയമായ വാർത്ത. സർക്കാരിലെ 14 മന്ത്രിമാർ ആദ്യഘട്ടത്തിൽ പിന്നിലായത് എൽഡിഎഫ് ക്യാമ്പിനെ ഞെട്ടിച്ചിരിക്കുകയാണ്. റോഷി അഗസ്റ്റിൻ (ഇടുക്കി), വി.എൻ. വാസവൻ (ഏറ്റുമാനൂർ), ആർ. ബിന്ദു (ഇരിങ്ങാലക്കുട), പി. രാജീവ് (കളമശ്ശേരി), വി. ശിവൻകുട്ടി (നേമം), വീണ ജോർജ് (ആറന്മുള), കെ.ബി. ഗണേഷ് കുമാർ (പത്തനാപുരം) എന്നിവരടക്കമുള്ള പ്രമുഖർ ആദ്യ റൗണ്ടുകളിൽ പിന്നാക്കം പോയി. പേരാമ്പ്രയിൽ എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണനെതിരെ ഫാത്തിമ തഹിലിയയും, വട്ടിയൂർക്കാവിൽ കെ. മുരളീധരനും, ചവറയിൽ ഷിബു ബേബി ജോണും മുന്നേറ്റം നടത്തുന്നു. മണലൂരിൽ ടി.എൻ. പ്രതാപനും ലീഡ് നിലനിർത്തുന്നുണ്ട്. വരും മണിക്കൂറുകളിൽ കൂടുതൽ വോട്ടുകൾ എണ്ണുന്നതോടെ ഈ ലീഡ് നിലകളിൽ വലിയ മാറ്റങ്ങൾ വരുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad