തിരുവനന്തപുരം: നിയുക്ത കാസര്‍കോട് എം.എല്‍.എ കല്ലട്ര മാഹിന്‍ ഹാജിയുടെ അഭ്യര്‍ഥനയില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ നേരിട്ട് ഇടപെട്ടതോടെ കല്ലടുക്ക- ചെര്‍ക്കള റോഡ് അഭിവൃദ്ധിപ്പെടുത്തലിന് 29.83 കോടി രൂപയുടെ ടെണ്ടര്‍ നടപടികള്‍ അംഗീകരിച്ചു. നേരത്തെ ഭരണാനുമതി ലഭിച്ചിട്ടും സാങ്കേതികത്വം പറഞ്ഞ് കയ്യൊഴിയാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഇടപെടലില്‍ അനുകൂല നടപടിയുണ്ടായത്. കിമി. 33/000 52/190യുള്ള ഭാഗത്ത് ആദ്യഘട്ടത്തില്‍ ബിഎം പ്രവര്‍ത്തി പൂര്‍ത്തീകരിച്ചിരുന്നു. പ്രസ്തുത റോഡിന് ബിസി പ്രവര്‍ത്തിക്ക് വേണ്ടിയാണ് 29.83 കോടിയുടെ എസ്റ്റിമേറ്റിന് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചത്. കിഫ്ബി സിഇഒ മിനി ആന്റണി ഐഎഎസ്, കെആര്‍എഫ്ബി പ്രൊജക് ഡയറക്ടര്‍ അശോക് കുമാര്‍ എന്നിവരുമായും മാഹിന്‍ ഹാജി ചര്‍ച്ച നടത്തി. ജാസ്മിന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് പ്രവര്‍ത്തി ലഭ്യമായത്. മാഹിന്‍ കേളോട്ടും ഒപ്പമുണ്ടായിരുന്നു.
കല്ലട്ര മാഹിന്‍ ഹാജിയുടെ അഭ്യര്‍ഥന; മുഖ്യമന്ത്രിയുടെ ഇടപെടലില്‍ കല്ലടുക്ക- ചെര്‍ക്കള റോഡ് ടെണ്ടര്‍ അംഗീകരിച്ചു
22:45:00
0
തിരുവനന്തപുരം: നിയുക്ത കാസര്‍കോട് എം.എല്‍.എ കല്ലട്ര മാഹിന്‍ ഹാജിയുടെ അഭ്യര്‍ഥനയില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ നേരിട്ട് ഇടപെട്ടതോടെ കല്ലടുക്ക- ചെര്‍ക്കള റോഡ് അഭിവൃദ്ധിപ്പെടുത്തലിന് 29.83 കോടി രൂപയുടെ ടെണ്ടര്‍ നടപടികള്‍ അംഗീകരിച്ചു. നേരത്തെ ഭരണാനുമതി ലഭിച്ചിട്ടും സാങ്കേതികത്വം പറഞ്ഞ് കയ്യൊഴിയാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഇടപെടലില്‍ അനുകൂല നടപടിയുണ്ടായത്. കിമി. 33/000 52/190യുള്ള ഭാഗത്ത് ആദ്യഘട്ടത്തില്‍ ബിഎം പ്രവര്‍ത്തി പൂര്‍ത്തീകരിച്ചിരുന്നു. പ്രസ്തുത റോഡിന് ബിസി പ്രവര്‍ത്തിക്ക് വേണ്ടിയാണ് 29.83 കോടിയുടെ എസ്റ്റിമേറ്റിന് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചത്. കിഫ്ബി സിഇഒ മിനി ആന്റണി ഐഎഎസ്, കെആര്‍എഫ്ബി പ്രൊജക് ഡയറക്ടര്‍ അശോക് കുമാര്‍ എന്നിവരുമായും മാഹിന്‍ ഹാജി ചര്‍ച്ച നടത്തി. ജാസ്മിന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് പ്രവര്‍ത്തി ലഭ്യമായത്. മാഹിന്‍ കേളോട്ടും ഒപ്പമുണ്ടായിരുന്നു.
Tags

Post a Comment
0 Comments