കാസര്‍കോട്: ഉളിയത്തടുക്ക- ചൗക്കി റോഡില്‍ ആസാദ് നഗര്‍ ഭാഗത്ത് സ്‌കൂട്ടിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു. നെക്രാജെ സ്വദേശിയും ചൗക്കി ആസാദ് നഗറില്‍ താമസക്കാരനുമായ പ്രവാസി റഫീഖിന്റെ മകന്‍ ഷഹബാസ് അസര്‍ (17) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം തിങ്കളാഴ്ച രാത്രി 10.45 മണിയോടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഷഹബാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹയാത്രികനെയും ബൈക്കില്‍ സഞ്ചരിച്ചിരുന്ന മറ്റു രണ്ടു പേരെയും മംഗളൂരിലെയും ഇന്ദിരാനഗറിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വിദ്യാനഗര്‍ ഉദയഗിരിയിലെ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ഥിയായിരുന്നു. അല്‍ഫീനയാണ് മാതാവ്. സംഭവത്തില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു.

Post a Comment
0 Comments