ജീൻസും ടോപ്പും ധരിക്കുന്നത് എതിർത്ത പിതാവിനു നേരെ ഇരുപത്തൊന്നുകാരി വെടിയുതിർത്തു. മെയ് 14ന് രാവിലെ പഞ്ചാബിലെ ഖൽചിയാൻ ഗ്രാമത്തിലായിരുന്നു സംഭവം. സ്‌നേഹ്ദീപ് കൗർ എന്ന യുവതി തന്റെ ലൈസൻസുള്ള റിവോൾവർ ഉപയോഗിച്ച് പിതാവിനെ വെടിവയ്ക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
പരിക്കേറ്റ പർമീന്ദർ സിങ്ങിനെ ഗുരു നാനാക് ദേവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. സ്‌നേഹ്ദീപ് കൗറിനെ അറസ്റ്റ് ചെയ്തതായി അമൃത്സർ റൂറൽ എസ്എസ്പി സുഹൈൽ ഖാസിം മിർ പറഞ്ഞു.

Post a Comment
0 Comments