Type Here to Get Search Results !

Bottom Ad

സീതാംഗോളിയില്‍ യുവാവിനെ തലയ്ക്കടിച്ചു കൊന്ന കേസില്‍ രണ്ടാം പ്രതി അറസ്റ്റില്‍


കുമ്പള: സീതാംഗോളിയില്‍ യുവാവിനെ പട്ടാപ്പകല്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതി അറസ്റ്റില്‍. ബദിയടുക്ക, നെക്രാജെ സ്വദേശിയും സീതാംഗോളിയിലെ സിദ്ധിവിനായക അനാദി ഷോപ്പ് ഉടമയുമായ അരുണ്‍ കുമാര്‍ എന്ന ഭരതി (33)നെയാണ് കുമ്പള പൊലീസ് ഇന്‍സ്പെക്ടര്‍ ബൈജു കെ. ജോസ്, എസ്.ഐമാരായ സി. സനിത്, അനന്തകൃഷ്ണന്‍ ആര്‍. മേനോന്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റു ചെയ്തത്. ഏപ്രില്‍ 28ന് വൈകിട്ട് മൂന്നു മണിയോടെ നീര്‍ച്ചാല്‍, ബാപ്പാലിപ്പൊനം കുണ്ടിക്കാനയിലെ സഫാഹിദ് എന്ന ഷഫായത്ത് (35) കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. സീതാംഗോളി, ബിവറേജ് ഷോപ്പിനു സമീപത്തെ കെട്ടിടത്തിന്റെ പിന്‍ഭാഗത്താണ് ഷഫായത്തിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 

പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് മുഖ്യപ്രതിയായ കുമ്പള, നായ്ക്കാപ്പ്, കോട്ടേക്കാറിലെ ശ്രീനിവാസ (39)യെ മണിക്കൂറുകള്‍ക്കകം അറസ്റ്റു ചെയ്തിരുന്നു. റിമാന്റില്‍ കഴിഞ്ഞിരുന്ന ശ്രീനിവാസയെ കസ്റ്റഡിയിലെടുത്ത് ചോദ്യം 'ചെയ്തപ്പോഴാണ് അരുണ്‍ കുമാറിനു കേസുമായുള്ള ബന്ധം പുറത്തുവന്നതെന്നു പൊലീസ് പറഞ്ഞു. കൈപിടിച്ച് തിരിച്ചതിന്റെ പ്രതികാരമായി ഷഫായത്തിന്റെ കൈയില്‍ അടിക്കാന്‍ നിര്‍ദ്ദേശിച്ചത് അരുണ്‍കുമാര്‍ ആണെന്നും ലക്ഷ്യം തെറ്റി അടി തലയിലായതാണ് മരണത്തിനു ഇടയാക്കിയതെന്നും പൊലീസ് പറഞ്ഞു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad